വൈറൽ പനി; 127 പേരുടെ രക്തം പരിശോധനക്കയച്ചു
text_fieldsപേരാമ്പ്ര: വൈറൽ പനി ബാധിച്ച് മൂന്നുപേർ മരിച്ച സൂപ്പിക്കടയിൽ ശനിയാഴ്ചയും മെഡിക്കൽ ക്യാമ്പ് നടത്താൻ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകി. ഇതിനായി കോഴിക്കോട്ടു നിന്നുള്ള മെഡിക്കൽ സംഘവും എത്തും. രാവിലെ 10ന് ക്യാമ്പ് ആരംഭിക്കും. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രണ്ടു ഡോക്ടർമാരെ കൂടി നിയമിക്കാനും മന്ത്രി നിർദേശം നൽകി.
പേരാമ്പ്ര താലൂക്കാശുപത്രിയിൽ പനി ബാധിതർക്കുവേണ്ടി പ്രത്യേക സംവിധാനമൊരുക്കും. േകാഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് തുറക്കുമെന്നും അവലോകന യോഗത്തിൽ മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച സൂപ്പിക്കടയിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 160 പേർ പങ്കെടുത്തു. ഇതിൽ 107 പേരുടെ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച മരിച്ചവരുടെ ബന്ധുക്കളുടേതും അയൽവാസികളുടേതും ഉൾപ്പെടെ 20 രക്തസാമ്പിളുകൾ അയച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മരിച്ചവരുടെ വീടിെൻറ പരിസരപ്രദേശങ്ങളിൽ ഫോഗിങ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
