വിപഞ്ചികയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടു പോകും; നടപടികൾ പൂർത്തിയായതായി ബന്ധുക്കൾ
text_fieldsഷാർജ: രണ്ടാഴ്ച മുമ്പ് ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യു.എ.ഇ സമയം 5.45നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്മോർട്ടം ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയായി. ഷാർജയിലെ ഫോറൻസിക് ലാബിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് എംബാമിങ് നടപടികൾ പൂർത്തീകരിച്ചത്.
ഭർത്താവ് നിതീഷും വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും എംബാമിങ് കേന്ദ്രത്തിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനപടികൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി ബന്ധുക്കൾ നേരത്തെ കോടതിയിയെ സമീപിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച രേഖകൾ രേഖകൾ ഇന്ത്യൻ കോൺസുലേറ്റിന് കൈമാറുകയും ചെയ്തു.
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബൽ അലി ശ്മശാനത്തിൽ ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭർതൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

