Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിപഞ്ചികയുടെ മകളുടെ...

വിപഞ്ചികയുടെ മകളുടെ സംസ്കാരം തടഞ്ഞ്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്

text_fields
bookmark_border
വിപഞ്ചികയുടെ മകളുടെ സംസ്കാരം തടഞ്ഞ്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്
cancel

ഷാർജ: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം തടഞ്ഞ്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​. നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച കുഞ്ഞിന്‍റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനായി പിതാവ്​ കൊണ്ടുപോകുന്നതിനിടെയാണ്​ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഇടപെടൽ​. മകളുടെയും കൊച്ചുമകളുടെയും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള തുടർ നടപടികൾക്കായി വിപഞ്ചികയുടെ അമ്മ ശൈലജയും സഹോദരൻ വിനോദും ചൊവ്വാഴ്ച യു.എ.ഇയിലെത്തിയിരുന്നു.

ഇവർ മകളുടെയും പേരക്കുട്ടിയുടെയും മൃതദേഹം നാട്ടിൽ സംസ്കരിക്കുന്നതിനായി വിട്ടുതരണമെന്നാവശ്യപ്പെട്ട്​ ഷാർജ കോടതിയെ സമീപിച്ചെങ്കിലും വൈഭവിയുടെ മൃതദേഹം ഏറ്റവും അടുത്ത ബന്ധുവെന്ന നിലയിൽ പിതാവിന്​ നൽകുകയായിരുന്നു. പിന്നാലെ അമ്മയും ബന്ധുക്കളും ദുബൈ കോൺസുലേറ്റിനെ സമീപിച്ചു​. നാട്ടിൽ നിന്ന്​ രാഷ്ട്രീയ ഇടപെടലും ഉണ്ടായതായാണ്​ വിവരം.

ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ ഇരു വിഭാഗത്തേയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും കുട്ടിയുടെ സംസ്കാരം താൽകാലികമായി മാറ്റിവെക്കാൻ തീരുമാനമെടുക്കുകയായിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാൻ നിയമതടസ്സമില്ലെങ്കിലും​ പേരക്കുട്ടിയുടെ മൃതദേഹം മരുഭൂമിയിൽ സംസ്കരിക്കുന്നതിലുള്ള മനോവിഷമമാണ്​ അമ്മ പങ്കുവെച്ചത്​​. തർക്കം പരിഹരിച്ച്​ രണ്ട്​ പേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകാനാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്​തത വന്നിട്ടില്ല.

സ്ത്രീധനം ആവശ്യപ്പെട്ട്​ ഭർത്താവും കുടുംബവും നിരന്തരം മാനസികമായി വിപഞ്ചികയെ പീഡിപ്പിച്ചിരുന്നതായി അമ്മ ആരോപിച്ചു. മരണത്തിൽ ഭർത്താവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ ഷാർജ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും നാട്ടിൽ പരാതി നൽകണമെന്ന നിർദേശമാണ്​ ലഭിച്ചിരുന്നതെന്ന്​ മാതാവ്​ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ്​ കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയേയും മകൾ വൈഭവിയേയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഷാർജ അൽ നഹ്​ദ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വിപഞ്ചികയുടെ മൃതദേഹം.

മകളെ ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്​മഹത്യ ചെയ്തുവെന്നാണ്​ പൊലീസ്​ നിഗമനം. പോസ്റ്റ്​മോർട്ടം റിപോർട്ടിലും വൈഭവി മരിച്ചത്​ ശ്വാസംമുട്ടിയാണെന്ന്​ സ്ഥിരീകരിച്ചിരുന്നു. ഭർത്താവിൽ നിന്ന്​ അകന്നു കഴിഞ്ഞിരുന്ന വിപഞ്ചിക​ വിവാഹമോചന നോട്ടിസ്​ ലഭിച്ചതിനെ പിന്നാലെ​ ആത്​മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ കരുതുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian consulateSharjahVipanchika Death Case
News Summary - Vipanchika's baby's cremation was blocked, Indian Consulate calls father Nidheesh for discussion
Next Story