Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ഹോസ്റ്റലിൽ അക്രമം, കൊള്ള, തട്ടിക്കൊണ്ടുപോകൽ: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
pocso case
cancel

കൊച്ചി: സ്വകാര്യ ഹോസ്റ്റലിൽ അതിക്രമിച്ചുകയറി യുവാക്കളെ കൊള്ളയടിക്കുകയും ഒരാളെ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. കലൂർ ഫ്രീഡം റോഡ് ചിറ്റേപ്പറമ്പ് വീട്ടിൽ ഹാരീസ് (33), കളമശ്ശേരി തേറോത്ത് വീട്ടിൽ പ്രസന്നൻ ( ബോംബ് പ്രസന്നൻ- 45), കളമശ്ശേരി വേട്ടപ്പറമ്പിൽ ജോസ് ( അമ്മിണി ജോസ് -34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മുൻവൈരാഗ്യത്തിന്‍റെ പേരിൽ പാലാരിവട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ പ്രതികൾ അതിക്രമിച്ച് കയറി അക്രമവും കൊള്ളയും നടത്തിയത്. സ്വർണാഭരണങ്ങൾ അടക്കം ഒരു ലക്ഷംരൂപയുടെ സാധനങ്ങൾ ഇവർ തട്ടിയെടുത്തശേഷം ഒരാളെ പിടിച്ചുകൊണ്ടുപോയി മർദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

സംഭവശേഷം ഒളിവിൽ പോയ പ്രതികളെ സിറ്റി സൗത്ത് അസി. പൊലീസ് കമീഷണർ പി. രാജ് കുമാർ, പാലാരിവട്ടം എസ്.എച്ച്.ഒ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. പ്രതികളെപിടികൂടാൻ ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violence, robbery, kidnapping in private hostel: Three arrested
Next Story