വീടുകയറി അക്രമം; വയോധിക ദമ്പതികള്ക്ക് ഗുരുതര പരിക്ക്
text_fieldsആക്രമണത്തിനിരയായ ഡെനിസന്
വെള്ളറട: രണ്ടംഗസംഘത്തിന്റെ ആക്രമണത്തിൽ വയോധിക ദമ്പതികള്ക്ക് ഗുരുതര പരിക്ക്. തോളെല്ല് തകര്ന്ന പാലിയോട് കോട്ടയ്ക്കൽ വീട്ടിൽ ഡെനിസനെ (65) നെയ്യാറ്റിന്കര സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
ഡെനിസന്റെ വീടിന് മുന്നിലെ റോഡിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ മദ്യലഹരിയില് ഒരു യുവാവ് കിടക്കുന്നുണ്ടായിരുന്നു. ബോധം വീണ്ടുകിട്ടിയപ്പോള് ബൈക്ക് ഓടിച്ചു പോകാന് കഴിയാത്തതിനാൽ ഡെനിസന്റെ പുരയിടത്തിലേക്ക് വാഹനംവെച്ചശേഷം ഇയാൾ പോയി. വൈകീട്ട് ഏഴിന് രണ്ടംഗസംഘം ബൈക്കിനു സമീപത്തു നില്ക്കുന്നത് കണ്ട ഡെനിസന് ചോദ്യം ചെയ്തതാണ് ആക്രമണത്തില് കലാശിച്ചത്. ബൈക്ക് ആരുടേതാണെന്നും ഇതിന്റെ ഉടമ ആരാണെന്നും ഡെനിസന് അവരോട് ചോദിച്ചു.
തുടർന്നാണ് രണ്ടംഗസംഘം വയോധികനെ മർദിച്ചത്. രക്ഷപ്പെടുത്താന് ശ്രമിച്ച ഭാര്യ റോസ്മേരിയെയും മർദിച്ചു. ഗുരുതരമായി പരിക്കേറ്റ സെനിസനെ നെയ്യാറ്റിന്കര താലൂക്ക് ആശുപത്രിയില് എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. തോളെല്ല് തകര്ന്നിട്ടുണ്ട്. മാരായമുട്ടം പൊലീസിന് പരാതി നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

