
പണിമുടക്കിനിടെ അക്രമം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 54 കേസ്
text_fieldsതിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായി നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 54 കേസ്. 28ന് 23ഉം 29ന് 31 ഉം കേസ് രജിസ്റ്റർ ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
സമരക്കാരെ ആക്രമിച്ചതിന് വേറെ കേസും എടുത്തിട്ടുണ്ട്. വഴി തടഞ്ഞ സമരക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിന് അമ്പലവയൽ പൊലീസാണ് കേസെടുത്തത്.
പൊതുമുതൽ നശിപ്പിക്കൽ, വഴി തടയൽ, പരിക്കേൽപ്പിക്കൽ, സംഘം ചേരൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നൂറുകണക്കിന് പേരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ട്.
