വിദ്യാർഥിനികളോട് അപമര്യാദയായി െപരുമാറൽ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി: ഡോക്യുമെൻററി ഷൂട്ടിങ്ങിന് സ്ഥലം പരിശോധിക്കാനെത്തിയ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നെടിയിരുപ്പ് എൻ.എച്ച് കോളനി ബ്രാഞ്ച് സെക്രട്ടറി ഷാജി (42), എൻ.എച്ച് കോളനി സ്വദേശികളായ രവി (45), ഷൈജു (34) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥിനി നൽകിയ പരാതിയിലാണിത്. സർവകലാശാലയിലെ ഇംഗ്ലീഷ് പി.ജി വിദ്യാർഥിനികളായ മൂന്നുപേർ നെടിയിരുപ്പ് എൻ.എച്ച് കോളനിക്ക് സമീപത്തെ മിനിഉൗട്ടിയിൽ ഡോക്യുമെൻററി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെത്തിയതായിരുന്നു. സംഭവസ്ഥലത്തേക്ക് ഇരുചക്ര വാഹനത്തിലെത്തിയ രവിയും ഷൈജുവും ഇവരോട് മോശമായി പെരുമാറിയെന്നാണ് പരാതി. ൈകയിൽ കയറിപിടിച്ചെന്നും മൊബൈൽ േഫാണിൽ ഫോേട്ടാ എടുത്തെന്നും പരാതിയിൽ പറയുന്നു. പ്രശ്നമായതോടെ ഒത്തുതീർപ്പാക്കാൻ എത്തിയതായിരുന്നു ഷാജി. എന്നാൽ, ഇയാളും പിന്നീട് മറ്റ് പ്രതികൾക്കൊപ്പം ചേരുകയായിരുന്നെന്നാണ് വിദ്യാർഥിനികളുടെ പരാതി.
