Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ ടെൻഡർ നേടിയ...

ശബരിമലയിൽ ടെൻഡർ നേടിയ ദലിത് യുവാവിന്‍റെ മുഖത്ത് തുപ്പി; മർദിച്ചു, ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേസ്

text_fields
bookmark_border
ശബരിമലയിൽ ടെൻഡർ നേടിയ ദലിത് യുവാവിന്‍റെ മുഖത്ത് തുപ്പി; മർദിച്ചു, ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേസ്
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ണി​യ​പ്പം ത​യാ​റാ​ക്കാ​ൻ ടെ​ൻ​ഡ​ർ നേ​ടി​യ ദ​ലി​ത് യു​വാ​വി​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പ​ള്ളി​ക്ക​ൽ തെ​രി​ക്കാ​വി​ള സ്വ​ദേ​ശി സു​ബി​യെ​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ജ​ഗ​ദീ​ഷ്, ക​ര​കു​ളം സ്വ​ദേ​ശി ര​മേ​ശ് എ​ന്നി​വ​ർ മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും മ്യൂ​സി​യം പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്രതികൾ ഒളിവിലാണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​രു​ന്ന സീ​സ​ണി​ൽ ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ണി​യ​പ്പം ത​യാ​റാ​ക്കു​ന്ന​തി​നാ​യി ദേ​വ​സ്വം ബോ​ർ​ഡ് ടെ​ൻ​ഡ​ർ വി​ളി​ച്ച​ത്. സു​ബി​ക്കൊ​പ്പം ജ​ഗ​ദീ​ഷും ര​മേ​ശും ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, സു​ബി​യാ​ണ് വി​ജ​യി​ച്ച​ത്. ടെ​ൻ​ഡ​റി​നു​ശേ​ഷം ഓ​ഫി​സി​ന് പു​റ​ത്തി​റ​ങ്ങി​യ സു​ബി​യെ ന​ന്ദാ​വ​നം ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​വെ​ച്ച് ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ‘പു​ല​യ​ന്മാ​രെ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി കാ​ണി​ക്കി’​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ജ​ഗ​ദീ​ഷും ര​മേ​ശും ചേ​ർ​ന്ന് മു​ഖ​ത്ത​ടി​ക്കു​ക​യും തു​പ്പു​ക​യും ജാ​തി​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ സീ​സ​ണി​ലും സു​ധി ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalitViolence
News Summary - Violence against the Dalit youth who won the tender in Sabarimala
Next Story