Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരാവകാശ ലംഘനം...

പൗരാവകാശ ലംഘനം ​ൈഹകോടതി നിരീക്ഷിക്കും

text_fields
bookmark_border
പൗരാവകാശ ലംഘനം ​ൈഹകോടതി നിരീക്ഷിക്കും
cancel

കൊ​ച്ചി: ലോ​ക്​​ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ന​ട​പ​ടി​ക​ളി​ലെ പ ൗ​രാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ​ൈഹ​കോ​ട​തി നി​രീ​ക്ഷി​ക്കും. കോ​വി​ഡ്​ 19 വ്യാ​പ​നം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​ യു​ള്ള ലോ​ക്​​ഡൗ​ൺ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ജു​ ഡീ​ഷ്യ​റി​യു​ടെ നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ ന​ട​പ​ടി. ഇ​ത്​ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ സ്വ​മേ​ധ​യാ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

മ​ഹാ​മാ​രി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​സം​വി​ധാ​ന​ത്തി​ന്​ നി​ശ്ശ​ബ്​​ദ​രാ​യി മാ​റി​നി​ൽ​ക്കാ​വി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പൗ​ര​ന്​ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ബാ​ധ്യ​ത ജു​ഡീ​ഷ്യ​റി​ക്കു​ണ്ട്. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​െ​ക്കാ​പ്പം നി​ന്ന്​ കോ​ട​തി​യു​ടെ സ്​​ഥി​രം സി​റ്റി​ങ്ങു​പോ​ലും നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​മെ ലോ​ക്​​ഡൗ​ൺ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ പൊ​ലീ​സി​നെ​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​വ​കു​പ്പും പൊ​ലീ​സും സ്​​തു​ത്യ​ർ​ഹ​സേ​വ​ന​മാ​ണ്​ ന​ട​ത്തി​വ​രു​ന്ന​ത്. എ​ങ്കി​ലും ഇ​തി​നി​ട​യി​ലും ചി​ല​യി​ട​ങ്ങ​ളി​ലെ പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന്​ പൗ​ര​ന്​ ആ​ശ​ങ്ക​യു​ണ്ടാ​യാ​ൽ അ​ത്​ ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യും പ​റ്റി​ല്ല. ഇ​ത്ത​രം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ്​ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ​പോ​ലും വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​​ മു​ഖേ​ന ചേ​ർ​ന്ന്​ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ത്ത​ര​വി​​െൻറ പ​ക​ർ​പ്പ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡി.​ജി.​പി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക്​ ഇ-​മെ​യി​ൽ മു​ഖേ​ന അ​ടി​യ​ന്ത​ര​മാ​യി അ​യ​ക്കാ​നും കോ​ട​തി നി​​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:covid lock down kerala news high court 
News Summary - violation of rights to civics will observe the high court
Next Story