കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ശാന്തൻപാറയിൽ റോഡ് ഷോ; പൊലീസ് കേസെടുത്തു
text_fieldsകോതമംഗലം: കോവിഡ് കാലത്ത് നിയമം ലംഘിച്ച് നഗരത്തിൽ റോഡ് ഷോ നടത്തിയതിന് ക്രഷർ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. നാടുകാണി തണ്ണിക്കോട് റോയി കുര്യനെതിരെയാണ് കോതമംഗലം പൊലീസ് കേെസടുത്തത്.
ചൊവ്വാഴ്ച ഉച്ചക്കുശേഷം ബെൻസ് കാറിനു മുകളിൽ കയറിയിരുന്ന് പുതിയതായി വാങ്ങിയ ആറ് ടോറസുകളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. കീരംപാറ, ചേലാട് പ്രദേശങ്ങളിലൂടെ കറങ്ങിയാണ് കോതമംഗലം നഗരത്തിൽ പ്രവേശിച്ചത്. ഇതോടെ പൊലീസ് ഇടപെട്ട് റോഡ് ഷോ നിർത്തിച്ചു.
മുഴുവൻ വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവ കോടതിയിൽ ഹാജരാക്കും. കോവിഡ് നിർദേശങ്ങൾ പാലിക്കാതെ ഗതാഗതതടസ്സം ഉണ്ടാക്കുകയും അനുമതി ഇല്ലാതെയും റോഡ് ഷോ നടത്തിയതിനും കേസ് എടുത്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ശാന്തൻപാറയിൽ ക്രഷർ യൂനിറ്റ് ഉദ്ഘാടനത്തിന് നിശാപാർട്ടി നടത്തിയതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.
Latest Video:
