Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ നിയമലംഘനം: യുവാവ്‌ അറസ്റ്റിൽ

text_fields
bookmark_border
BINU THAMPY-Kaapa Law
cancel

ചിങ്ങവനം: കാപ്പ നിയമലംഘനത്തെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി പുലിക്കുഴി ഭാഗത്ത് തെക്കേപറമ്പിൽ വീട്ടിൽ വിനൂബ് എന്ന് വിളിക്കുന്ന ബിനുതമ്പി (30) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശ്ശേരി സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാള്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്‍പത് മാസത്തേക്ക് കാപ്പ നിയമനടപടി നേരിട്ടു വരികയായിരുന്നു. ഇതിൻ പ്രകാരം ഇയാൾ ആഴ്ചയിൽ ഒരു ദിവസം ചങ്ങനാശ്ശേരി ഡിവൈ.എസ്.പി മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് നിലനിന്നിരുന്നു. എന്നാൽ, ഇയാൾ ഇത് ലംഘിച്ചു കൊണ്ട് ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് ചിങ്ങവനം പൊലീസ് കാപ്പ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഒ പ്രകാശ് ആർ, എസ്.ഐ. സജീര്‍, സി.പി.ഒമാരായ പ്രകാശ്‌, സഞ്ജിത്ത് എന്നിവർ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Violation of Kaapa law: Youth arrested
Next Story