Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

text_fields
bookmark_border
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്
cancel

കോഴിക്കോട്: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ് നോട്ടീസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ ‘ഈദ് വിത്ത് ഷാഫി’ എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.

ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും ഇതിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilLok Sabha Elections 2024Election Code of Conduct
News Summary - Violation of Election Code of Conduct; Notice to Shafi Parambil
Next Story