Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുമാറ്റ ചട്ടലംഘനം:...

പെരുമാറ്റ ചട്ടലംഘനം: എൽ.ഡി.എഫ് പരാതിയിൽ ​സുരേഷ്​ ഗോപിയോട്​ വിശദീകരണം തേടി

text_fields
bookmark_border
Suresh Gopi
cancel

തൃശൂർ: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്‌ ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം തേടി. സി.പി.ഐ ജില്ല സെക്രട്ടറിയും എല്‍.ഡി.എഫ് തൃശൂര്‍ പാര്‍ലമെന്‍റ്​ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ.കെ. വത്സരാജ് നൽകിയ പരാതിയിലാണ് സുരേഷ് ഗോപിയോട് വിശദീകരണം തേടിയത്.

സ്ഥാനാര്‍ഥിയുടെ പ്രചാരണ സാമഗ്രികളിൽ പ്രിന്‍റിങ്​ ആൻഡ്​ പബ്ലിഷിങ്​ സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിച്ചും മറ്റും മതസ്പര്‍ധ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന്​ എൽ.ഡി.എഫ്​ ആരോപിച്ചു. ഇതിനെതിരെ നേരത്തെ കലക്ടര്‍ക്ക് എല്‍.ഡി.എഫ് നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiLok Sabha Elections 2024
News Summary - Violation of code of conduct sought an explanation from Suresh Gopi
Next Story