Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല തിരുനടയിൽ...

ശബരിമല തിരുനടയിൽ തീർഥാടകർക്ക് നേരേ ദേവസ്വം ഗാർഡുമാർ നടത്തുന്ന ബലപ്രയോഗം പരാതിക്ക് ഇടയാക്കുന്നു

text_fields
bookmark_border
sabarimala
cancel

ശബരിമല: ശബരീശ ദർശനത്തിനായി തിരുനടയിൽ എത്തുന്ന തീർഥാടകർക്ക് നേരേ ദേവസ്വം ഗാർഡുമാർ നടത്തുന്ന ബല പ്രയോഗം പരാതിക്ക് ഇടയാക്കുന്നു. സോപാനത്തെ വി.ഐ.പി ദർശനം ഹൈകോടതി ഇടപെട്ട് തടഞ്ഞതോടെ ഇക്കൂട്ടർക്കായി സോപാനത്തോടെ ചേർന്നുള്ള ഒന്നാം നിരയാണ് ദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഈ നിരയുടെ നിയന്ത്രണ ചുമതലയുള്ള ദേവസ്വം ഗാർഡുകൾക്ക് നേരെയാണ് ആരോപണം ഉയരുന്നത്.

ഗാർഡുകളുടെ ബലപ്രയോഗം മൂലം ഒന്നാം നിലയിലൂടെ എത്തിയിട്ടും സുഖ ദർശനം സാധ്യമാകാതെ മടങ്ങുന്ന തീർഥാടകരും ഏറെയാണ്. ദർശനത്തിനായി വി.ഐ.പികൾ എത്തുന്നുവെന്ന അറിയിപ്പ് ലഭിക്കുന്നതിന് പിന്നാലെ ഒന്നാം നിര മിനിട്ടുകളോളം തീർഥാടകർക്ക് മുമ്പിൽ അടച്ചിടുന്നതും പതിവാണ്. സോപാനത്തെ തിരക്ക് നിയന്ത്രണ ചുമതല പൂര്‍ണമായും പൊലീസിനാണെന്ന ഹൈകോടതിയുടെ നിര്‍ദേശം മറികടന്നാണ് ദേവസ്വം ഗാര്‍ഡുമാരെ ഒന്നാം നിരയിലെ തിരക്ക് നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്നത്.

മണ്ഡലപൂജ വേളയില്‍ സന്നിധാനത്ത് എത്തിയ എ.ഡി.ജി.പിയും പൊലീസ് ചീഫ് കോര്‍ഡിനേറ്ററുമായ എം.ആര്‍. അജിത് കുമാര്‍ തിരക്ക് നിയന്ത്രണത്തിനായി ഒന്നാം നിരയില്‍ ദേവസ്വം ഗാര്‍ഡുമാരെ നിയോഗിച്ചതില്‍ അതൃപ്തി അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala pilgrimsSabarimala NewsDevaswom guards
News Summary - Violation by Devaswom guards against pilgrims at Sabarimala leads to complaints
Next Story