Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് മാസ്ക് വിതരണം; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസ്

text_fields
bookmark_border
roji-m-john-mla-16520.jpg
cancel

കൊച്ചി: കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് കുട്ടികളെ കൂട്ടംകൂട്ടി മാസ്ക് വിതരണം ചെയ്തതിന് റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു. എറണാകുളം റൂറല്‍ എസ്.പി കെ. കാര്‍ത്തികിന്‍റെ നിര്‍ദേശപ്രകാരം കാലടി പൊലീസാണ് കേസെടുത്തത്.  

മേയ് 14ന് നടന്ന മാസ്ക് വിതരണ പരിപാടിയില്‍ കുട്ടികളടക്കം അമ്പതോളം ആളുകള്‍ പങ്കെടുത്തിരുന്നു. കാലടി ബ്ലോക്ക് ഡിവിഷനിലെ 12ാം വാര്‍ഡിലായിരുന്നു കുട്ടികള്‍ക്ക് മാസ്ക് വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ജോര്‍ജിനെതിരെയും കേസെടുത്തിട്ടുണ്ട്. ഓരോ വാര്‍ഡിലും 250 വീതം കുട്ടി മാസ്‌കുകളായിരുന്നു പരിപാടിയിൽ വിതരണം ചെയ്തത്.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. പോള്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ സാംസണ്‍ ചാക്കോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിന ഷൈജു, മിനി ബിജു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി വൈശാഖ് എസ്. ദര്‍ശന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ദിലീപ്, മേരി ദേവസികുട്ടി, അലിയാര്‍ ഹാജി, രാജപ്പന്‍ നായര്‍, പി.വി. സ്റ്റീഫന്‍, ബാലു ജി. നായര്‍, ജോബ് ജോസ്, കെ.വി. ബെന്നി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - violating covid norms case against roji m john
Next Story