സന്തോഷ് ഈപ്പനെ അറിയില്ല; കസ്റ്റംസ് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിനോദിനി കോടിയേരി
text_fieldsതിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അവർ നിഷേധിച്ചു. സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ നൽകിയിട്ടില്ലെന്ന് വിനോദിനി കോടിയേരി പറഞ്ഞു.
സന്തോഷ് ഈപ്പനെ അറിയില്ല. ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ച് കസ്റ്റംസ് ഇതുവരെ നോട്ടീസുകളൊന്നും നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതേസമയം, താൻ ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്ന് യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ പ്രതികരിച്ചു. ഫോൺ യു.എ.ഇ കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിക്ക് നൽകുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. 1.13 ലക്ഷത്തിെൻറ വിലകൂടിയ ഐ ഫോണ് നൽകിയതിന് അൽസാബി തന്നോട് നേരിട്ട് നന്ദി പറഞ്ഞിരുന്നെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
താൻ കോടിയേരി ബാലകൃഷണനെ കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഫോണുകളിലൊന്ന് വിനോദിനി കോടിയേരിയാണ് ഉപയോഗിക്കുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

