Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരളായി നേവിസ്;...

കരളായി നേവിസ്; കടപ്പാടുമായി വിനോദ് വീട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
rajagiri hospital
cancel
camera_alt

കരൾ മാറ്റി​െവക്കൽ ശസ്ത്രക്രിയക്കുശേഷം ആശുപത്രി വിടാനൊരുങ്ങുന്ന വിനോദ് ജോസഫ് രാജഗിരി ആശുപത്രി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ, മെഡിക്കൽ ഡയറക്ടർ ഡോ. ശിവ്. കെ. നായർ തുടങ്ങിയവ​ർക്കൊപ്പം 

ആലുവ: ''ജീവിതകാലം മുഴുവൻ ഞാൻ ആ മാതാപിതാക്കളോടു കടപ്പെട്ടിരിക്കുന്നു'' -വിനോദി​െൻറ ഈ വാക്കുകളിലുണ്ട്​ നേവിസി​െൻറ മാതാപിതാക്കളോടുള്ള എല്ലാ നന്ദിയും. നേവിസി​െൻറ കരളുമായി നിലമ്പൂർ വഴിക്കടവ്​ സ്വദേ​ശി വിനോദ്​ ജോസഫ്​ രാജഗിരി ആശുപത്രിയുടെ പടികളിറങ്ങി.

മക​ൻ മരണത്തിലേക്ക്​ നീങ്ങിയപ്പോൾ വേദന കടിച്ചമർത്തി അവയവദാനത്തിന്​ തീരുമാനമെടുത്ത നേവിസി​െൻറ മാതാപിതാക്കളായ ഷെറിനും സാജൻ മാത്യുവും വിനോദിനൊപ്പം ആറുപേർക്കുകൂടിയാണ്​ ജീവൻ പകർന്നത്​.

ഗുരുതര കരൾ രോഗം ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞിരുന്ന വിനോദിന് സെപ്റ്റംബർ 25നാണ്​​ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസി​െൻറ (25) കരൾ തുന്നിച്ചേർത്തത്​. ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.

കരൾ മാറ്റി​െവക്കലല്ലാതെ ജീവിതത്തിലേക്ക്​ മടങ്ങിവരാൻ മറ്റു മാർഗങ്ങളില്ലെന്നു തിരിച്ചറിഞ്ഞതോടെ പ്രതീക്ഷ നഷ്​ടപ്പെട്ട അവസ്ഥയിലായിരുന്നു വിനോദ്. അനുയോജ്യരായ ദാതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നതിന്​ പുറ​െമ ശരീരഭാരം കൂടുതലായിരുന്നതും ചികിത്സക്ക്​ വെല്ലുവിളിയുയർത്തി.

സർക്കാറി​െൻറ മൃതസഞ്ജീവിനി പദ്ധതിയിൽ പേര് രജിസ്​റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് നേവിസി​െൻറ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് മാതാപിതാക്കൾ മുന്നോട്ടുവന്നത്.

എച്ച്.പി.ബി ആൻഡ്​​ മൾട്ടിപ്പിൾ ഓർഗൻ ട്രാൻസ്പ്ലാൻറ്​ സർജറി വിദഗ്ധരായ ഡോ. രാമചന്ദ്രൻ നാരായണ മേനോൻ, ഡോ. ജോസഫ് ജോർജ്, ഡോ. ഗസ്നഫർ ഹുസൈൻ, ഡോ. ക്രിസ് തോമസ്, ഹെപ്പറ്റോളജി വിഭാഗം ഡോ. ജോൺ മേനാച്ചേരി, അനസ്തേഷ്യ വിഭാഗം ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. ജോർജ് ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് 10 മണിക്കൂർ നീണ്ട കരൾ മാറ്റി​െവക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

വിനോദിനെ അഞ്ചാം ദിവസം ഐ.സി.യുവിൽനിന്ന്​ മുറിയിലേക്ക്​ മാറ്റിയിരുന്നു. രാജഗിരി ആശുപത്രിയിൽ ആദ്യമായാണ് മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽനിന്ന് കരൾ സ്വീകരിച്ച് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിനോദ് പൂർണ ആരോഗ്യവാനായാണ്​ വ്യാഴാഴ​്​ച വീട്ടിലേക്ക്​ മടങ്ങിയത്​. ഭാര്യ നിഷയും നാലു പെൺമക്കളുമടങ്ങുന്ന കുടുംബത്തി​െൻറ ഏക ആശ്രയമാണ് ഡ്രൈവറായ വിനോദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ transplantation
News Summary - Vinod returned home with a debt of gratitude
Next Story