വിനായകിെൻറ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsതൃശൂർ/വാടാനപ്പള്ളി: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂർ സ്വദേശി വിനായകിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എസ്.പി എൻ. വിജയകുമാറിെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
അന്വേഷണ സംഘം തിങ്കളാഴ്ച വിനായകിെൻറ വീട്ടിലെത്തി പിതാവിൽനിന്നും ബന്ധുക്കളിൽനിന്നും മൊഴിയെടുത്തു. വാടാനപ്പള്ളി പൊലീസിെൻറ കൈവശമുള്ള പ്രാഥമിക വിവരങ്ങളുടെ ഫയലുകളും സംഘം പരിശോധിച്ചു.
ആരോപണ വിധേയരായി സസ്പെൻഡ് ചെയ്യപ്പെട്ട പൊലീസുകാരിൽനിന്ന് അടുത്ത ദിവസം മൊഴിയെടുക്കും. വിനായകിന് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനമേറ്റന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് അന്വേഷണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
