കർഷകെൻറ ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറ് ഒളിവിൽ
text_fieldsപേരാമ്പ്ര: ചെമ്പനോട വില്ലേജ് ഒാഫിസിൽ കർഷകൻ കാവിൽപുരയിടത്തിൽ തോമസ് തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയ കൂരാച്ചുണ്ട് വില്ലേജ് അസിസ്റ്റൻറ് സലീഷ് തോമസ് ഒളിവിലാണെന്ന് പൊലീസ്. തോമസിെൻറ ആത്മഹത്യക്കുറിപ്പിലും ഭാര്യയുടെ മൊഴിയിലും സലീഷിനെതിരെ പരാമർശമുണ്ടായിരുന്നു.
ആത്മഹത്യക്കുറുപ്പിൽ പരാമർശമുള്ളമെന്ന് അന്വേഷണ ചുമതലയുള്ള സി.ഐ സുനിൽകുമാർ മാധ്യമത്തോടു പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് തെൻറ ഭാര്യയുടെ പേരിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് തോമസ് വില്ലേജ് ഒാഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ചത്. ഓഫിസിനു സമീപത്ത് നിർത്തിയിട്ട ഇദ്ദേഹത്തിെൻറ ബൈക്കിൽനിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്.