Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈക്കൂലി...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും സ്പെഷൽ വില്ലേജ് ഓഫിസറും പിടിയിൽ

text_fields
bookmark_border
Department of Motor Vehicles, not rent for car
cancel

മൂ​ന്നാ​ർ: വി​ല​യ്ക്കു വാ​ങ്ങി​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പാ​സ് കി​ട്ടു​ന്ന​തി​ന് 1,15,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ വി​ല്ലേ​ജ് ഓ​ഫി​സ​റും സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​റും പി​ടി​യി​ൽ. ഇ​ടു​ക്കി വ​ട്ട​വ​ട വി​ല്ലേ​ജ് ഓ​ഫി​സ​ർ ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി എം.​എം. സി​യാ​ദ്, സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ ചേ​ർ​ത്ത​ല സ്വ​ദേ​ശി പി.​ആ​ർ. അ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രാ​യ വ​ട്ട​വ​ട പ​ട്ടി​യേ​ങ്ക​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന വി​ൻ​സെൻറ്, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രോ​ട് 1,20,000 രൂ​പ​യാ​ണ്​ ഇ​വ​ർ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന്​ യൂ​ക്കാ​ലി​പ്​​റ്റ​സ്, ഗ്രാ​ൻ​റി​സ് മ​ര​ങ്ങ​ൾ വെ​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ പാ​സി​നാ​യി വ​ട്ട​വ​ട വി​ല്ലേ​ജ് ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​പേ​ക്ഷ​യി​ൽ തീ​രു​മാ​നം വൈ​കി​പ്പി​ച്ചു. ഒ​ടു​വി​ൽ പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് നി​യ​മാ​നു​സൃ​ത ഫീ​സി​നൊ​പ്പം ഒ​രു ല​ക്ഷം രൂ​പ വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്കും 20,000 രൂ​പ വി​ല്ലേ​ജ് അ​സി​സ്​​റ്റ​ൻ​റു​മാ​ർ​ക്കും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Village Officerbribearrested
News Summary - Village Officer and Special Village Officer arrested while accepting bribe
Next Story