Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

text_fields
bookmark_border
2000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
cancel

കണ്ണൂർ: 2000 രൂപ കൈക്കൂലി വാങ്ങവേവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പയ്യന്നൂർ താലൂക്കിലെ രാമന്തളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് പിടി കൂടിയത്.

പയ്യന്നൂർ താലൂക്കിലെ രാമന്തളി സ്വദേശിയായ പരാതിക്കാരന്റെ എട്ട് വർഷമായിഅടക്കാതിരുന്ന ഭൂനികുതി അടച്ചുനൽകുന്നതിന് ഒരാഴ്ച മുമ്പ് വില്ലേജ് ഓഫീസിൽ പോയപ്പോൾ സ്ഥല പരിശോധന നടത്തണമെന്ന് അറിയിച്ചു. സ്ഥല പരിശോധനക്ക് എത്തിയപ്പോൾ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് 1,500 രൂപ കൈക്കൂലി വാങ്ങി.

അതിനുശേഷം പരാതിക്കാരനോട് ഭൂനികുതി അടക്കാൻ ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു. വരുമ്പോൾ 2,000 രൂപ കൈക്കൂലി കൂടി നൽകണമെന്ന് അറിയിക്കുകയും ചെയ്തു. പരാതിക്കാരൻ ഈ വിവരം വിജിലൻസ് കണ്ണൂർ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി. മധു സൂദനൻ നായരെ അറിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് വൈകീട്ട് 3:45 ഓടെ രാമന്തളി വില്ലേജ് ഓഫീസിൽവെച്ച് ഫീൽഡ് അസിസ്റ്റന്റ് ലിജേഷ് പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലിവാങ്ങവെ വിജിലൻസ് സംഘംകൈയോടെപിടികൂടുയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Village Field Assistant Vigilance Pt caught for taking Rs 2,000 bribe
Next Story