Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പിടിയിൽ

text_fields
bookmark_border
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പിടിയിൽ
cancel
Listen to this Article

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസിന്‍റെ പിടിയിൽ. മങ്കട പള്ളിപ്പുറം സ്വദേശിയും കൂട്ടിലങ്ങാടി വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമായ സുബ്രഹ്മണ്യനാണ് (59) പിടിയിലായത്.

പട്ടയം ശരിയാക്കാൻ കൂട്ടിലങ്ങാടി സ്വദേശി വില്ലേജ് ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. നിരവധി തവണ വില്ലേജ് ഓഫിസിൽ അന്വേഷിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചില്ല. വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റായ സുബ്രഹ്മണ്യനെ സമീപിച്ചപ്പോൾ 4000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മലപ്പുറം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ് എം. ഷെഫീഖിന്‍റെ നേതൃത്വത്തിലെ സംഘമാണ് ചൊവ്വാഴ്ച രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെ സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി.

വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാർ, സബ് ഇൻസ്പെക്ടർമാരായ മോഹൻദാസ്, ശ്രീനിവാസൻ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ മോഹനകൃഷ്ണൻ, മധുസൂദനൻ, സലീം, രാജീവ്, വിജയകുമാർ, ശിഹാബ്, മണികണ്ഠൻ, സന്തോഷ്, രത്നകുമാരി, ശ്യാമ, നിസ എന്നിവരുമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Village field assistant arrested for taking bribe
Next Story