Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നയുടെ ആരോപണം;...

സ്വപ്നയുടെ ആരോപണം; ഗൂഢാലോചനയിൽ പങ്കില്ലെന്ന് വിജേഷ് പിള്ള

text_fields
bookmark_border
സ്വപ്നയുടെ ആരോപണം; ഗൂഢാലോചനയിൽ പങ്കില്ലെന്ന് വിജേഷ് പിള്ള
cancel

കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിൽ പങ്കില്ലെന്ന് വിജേഷ് പിള്ള. കണ്ണൂരിൽ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾ ഇക്കാര്യമറിയിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്ന സമൂഹമാധ്യമങ്ങളിൽ പരാതി ഉന്നയിച്ചത്. തുടർന്ന് സംഭവത്തിൽ തളിപറമ്പ് സി.പി.എം ഏരിയ സെക്രട്ടറിയുടെ പാരാതിയിലാണ് കേസെടുത്തതും വിജേഷിനെ ചോദ്യം ചെയ്യലിന് കണ്ണൂരിൽ ഹാജരാകാൻ നോട്ടീസ് നൽകിയതും.

ചോദ്യം ചെയ്യലിൽ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളെല്ലാം വിജേഷ് പൂർണമായും തള്ളി. സ്വപ്ന ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം. എന്നാൽ, താൻ അതിൽ പങ്കാളിയല്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തിന് മുമ്പാകെ വെളിപ്പെടുത്തി. എം.വി. ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ല. ബിസിനസുമായുള്ള കാര്യത്തിന് മാത്രമാണ് സ്വപ്നയുമായി കൂടിക്കാഴ്ച് നടത്തിയത്. മറിച്ചുള്ള ആരോപണങ്ങളെല്ലാം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു.

എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നാല് മണിക്കൂറോളമാണ് ഇയാളെ ചോദ്യം ചെയ്തത്. കേസിൽ സ്വപ്നയെ അടുത്ത ദിവസം ബംഗളൂരുവി​ലെത്തി അന്വേഷണസംഘം ചോദ്യം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijesh Pillai was questioned
News Summary - Vijesh Pillai was questioned and released
Next Story