Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സജീവമാകാൻ വിജയ്‍യുടെ പാർട്ടിയും; അണ്ണൻ പറയുന്നവരെ പിന്തുണക്കുമെന്ന് ആരാധകർ

text_fields
bookmark_border
vijay yiy7876a
cancel

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സജീവമാകാൻ പാലക്കാട്ടെ വിജയ് ആരാധകർ. വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ പാലക്കാട്ടെ ആരാധകരും ആവേശത്തിലാണ്. വിജയ്ക്ക് ഏറെ ആരാധകരുള്ള മേഖലയാണ് പാലക്കാട്.

വിജയ്‍യുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) കേരള ഘടകം രൂപീകരിച്ചിട്ടില്ലെങ്കിലും ആരാധകരും ഫാൻസ് അസോസിയേഷനുകളും തയാറായി നിൽക്കുകയാണ്. വരും മാസങ്ങളിൽ കേരള ഘടകത്തിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അണ്ണൻ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. പാലക്കാട് ജില്ലയിലാകെയായി 30,000ത്തോളം വിജയ് ഫാൻസ് ഉണ്ടെന്ന് ഇവർ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് വി​ഴു​പ്പു​റം വി​ക്കി​ര​വാ​ണ്ടി​യി​ൽ ടി.വി.കെ ആദ്യ സംസ്ഥാന സമ്മേളനം നടത്തിയത്. 2026ലെ ​ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​വി.​കെ ഒ​റ്റ​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നാണ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നായ വി​ജ​യ് അ​വ​കാ​ശ​പ്പെ​ട്ടത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. ഒരു സിനിമകൂടി പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.

തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ടി.വി.കെ ലക്ഷ്യമെന്ന് പ്രഥമ സംസ്ഥാന സമ്മേളനത്തിൽ വിജയ് പറഞ്ഞു. ജന്മം കൊണ്ട് എല്ലാവരും തുല്യരാണ്. മതനിരപേക്ഷത, സമൂഹികനീതി, ജനാധിപത്യം, ജാതി അടിസ്ഥാനത്തിൽ പ്രാതിനിധ്യ സംവരണം, സംസ്ഥാനത്തിന് സ്വയംഭരണാവകാശം തുടങ്ങിയവയാണ് ടി.വി.കെയുടെ നയങ്ങളെന്നും വ്യക്തമാക്കി. ആരുടെയും എ ടീമോ ബി ടീമോ അല്ല. ആരുടെയും വിശ്വാസത്തെയും എതിർക്കില്ല. പണത്തിനുവേണ്ടിയല്ല, മാന്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും വിജയ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay's party to become active in Palakkad
Next Story