കൃത്യമായ വിലയിരുത്തൽ ൈഹകോടതിയിൽ –എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: പന്തീരാങ്കാവിൽ യു.എ.പി.എ കുറ്റം ചുമത്തിയ കേസ് ഹൈകോടതിയിൽ വരുേമ ്പാൾ മാത്രമായിരിക്കും ശരിയായ നിഗമനത്തിലെത്താനാകൂവെന്ന് എൽ.ഡി.എഫ് കൺവീനർ എ. വ ിജയരാഘവൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാകും ജില്ല കോടതി ജാമ്യം നിഷേധിച്ചത്. യു.എ.പി.എയുമായി ബന്ധപ്പെട്ട നിയമമായതിനാൽ ഹൈകോടതിയിൽ എത്തുേമ്പാൾ മാത്രമായിരിക്കും കൃത്യമായ വിലയിരുത്തലും തീരുമാനവും വരാൻ സാധ്യതയുള്ളൂ.
യു.എ.പി.എ ചുമത്തുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. മുഖ്യമന്ത്രിയും ആ നിലപാട് തന്നെയാണ് സ്വീകരിച്ചതും. ലേഖനത്തിൽ ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥനിലപാടായിരിക്കും പറഞ്ഞിട്ടുണ്ടാവുക. - വിജയരാഘവൻ പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ സംഘടിപ്പിച്ച വർഗീയ വിരുദ്ധ സംവാദ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിജയരാഘവൻ.
