Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല വിഷയവും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി -എ. വിജയരാഘവൻ

text_fields
bookmark_border
ശബരിമല വിഷയവും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി -എ. വിജയരാഘവൻ
cancel

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് എല്ലാ വിശ്വാസികളെയും ബോധ്യപ്പെടുത്താൻ കഴിയാതിരുന്നതാണ് തെ രഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നിയമനിർമാണ ം നടത്തുമെന്ന യു.ഡി.എഫ് പ്രഖ്യാപനം പ്രായോഗികമല്ല. ശബരിമല വിഷയത്തിലെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതീ പ്രവേശന വിഷയത്തിൽ ഒരു വിഭാഗം ആളുകൾ എൽ.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. പുരോഗമനപരമായ നിലപാടാണ് ഇടത് സർക്കാർ ഉയർത്തി പിടിച്ചത്. ന്യൂനപക്ഷ ഏകീകരണം, വർഗീയ ധ്രുവീകരണം, ജാതീയമായ ധ്രുവീകരണം എന്നിവക്കുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നതായി തെരഞ്ഞെടുപ്പ് വിലയിരുത്തിയാൽ മനസിലാകും.

രമ്യ ഹരിദാസിനെ കുറിച്ചുള്ള തന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. അത്തരത്തിൽ ബാധിച്ചതായി മന്ത്രി എ.കെ ബാലൻ പറഞ്ഞിട്ടില്ലെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Vijayaraghavan Sabarimala Issue -Kerala News
Next Story