Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരമ്യക്കെതിരെയുള്ള...

രമ്യക്കെതിരെയുള്ള പരമാര്‍ശം: വിജയരാഘവനെതിരെ നിയമനടപടി സ്വീകരിക്കും -മുല്ലപ്പള്ളി

text_fields
bookmark_border
mullappally
cancel

കാഞ്ഞങ്ങാട്: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെയുള്ള എൽ.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവ​​െൻറ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. കാഞ്ഞങ്ങാട്ട്​ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്​ത്രീത്വത്തിനെതിരായ അപമാനകരമായ ആക്രമണമാണിത്​. വിജയരാഘവനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ സി.പി.എം തയാറാകണം. എൽ.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്​ അദ്ദേഹത്തെ സസ്പെൻഡ്​ചെയ്യണം. ജീവിതത്തില്‍ ഏറ്റവും താ​േഴക്കിടയില്‍ നിന്നാണ് രമ്യ പൊതുജീവിതത്തിലേക്ക് വന്നിരിക്കുന്നത്. അങ്ങനെയുള്ള ആളെക്കുറിച്ച്​ ഒരു മാന്യതയുമില്ലാത്ത രൂപത്തിലാണ് വിജയരാഘവന്‍ സംസാരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newshate statementA VijayaraghavanMullappally RamachandranRamya haridas
News Summary - A Vijayaraghavan Hate Statement Mullappally Ramachandran -Kerala News
Next Story