Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിജയരാഘവന്‍ വര്‍ഗീയ കലാപത്തിന് ശ്രമിക്കുന്നു'; പരാതി നൽകി യൂത്ത് ലീഗ്

text_fields
bookmark_border
സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം
a vijayaraghavan
cancel

തിരൂരങ്ങാടി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റ് യു. അബ്ദുല്‍ റസാഖാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. കേരളത്തിലെ സമാധാന അന്തരീക്ഷം തകത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് വിജയരാഘവന്‍റെ ശ്രമമെന്ന് പരാതിയിൽ പറയുന്നു. വിജയരാഘവനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ഒരു സമുദായത്തെ മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നു. കേരളത്തിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് വര്‍ഗീയ കലാപത്തിനാണ് വിജയരാഘവന്‍ ശ്രമിക്കുന്നത്. ഇത് തടയേണ്ടത് അനിവാര്യമാണെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം മുസ്‍ലിം വർഗീയ ചേരിയുടെ പിന്തുണയോടെ ആണെന്ന് വിജയരാഘവൻ ആരോപിച്ചിരുന്നു. രാ​ഹു​ൽ ഗാ​ന്ധിയും പ്രിയങ്ക ഗാന്ധിയും വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്ന് വി​ജ​യി​ച്ച് ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത് മു​സ്‍ലിം വ​ർ​ഗീ​യ ചേ​രി​യു​ടെ ദൃ​ഢ​മാ​യ പി​ന്തു​ണ​യോ​ടെ​യാ​ണെ​ന്നാണ് വി​ജ​യ​രാ​ഘ​വ​ൻ പറഞ്ഞത്.

സി.​പി.​എം വ​യ​നാ​ട് ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യവെയായിരുന്നു വിജയരാഘവന്‍റെ വിവാദ പരാമർശം. അ​വ​രു​ടെ പി​ന്തു​ണ ഇ​ല്ലെ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി ജ​യി​ക്കു​മാ​യി​രു​ന്നി​ല്ല. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഓ​രോ ഘോ​ഷ​യാ​ത്ര​യു​ടെ മു​ന്നി​ലും പി​ന്നി​ലും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യി​ലെ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട വ​ർ​ഗീ​യ, തീ​വ്ര​വാ​ദ ഘ​ട​ക​ങ്ങ​ൾ ആ​യി​രു​ന്നു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Vijayaraghavan Attempts Communal Riot'; The youth league filed a complaint
Next Story