ഒരു ഡസനോളം യു.ഡി.എഫ് എം.എൽ.എമാർ കുടുങ്ങും -എ. വിജയരാഘവൻ
text_fieldsമലപ്പുറം: വിവിധ കേസുകളിൽ അന്വേഷണം പൂർത്തിയാകുന്നതോടെ ഒരു ഡസനോളം യു.ഡി.എഫ് എം.എൽ.എമാർ നിയമനടപടികൾക്ക് വിധേയരാകുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. അവധാനതയോടെയുള്ള അന്വേഷണമാണ് എല്ലാ കേസുകളിലും നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശരിയായ അന്വേഷണമായതിനാലാണ് 70 ദിവസങ്ങൾക്ക് ശേഷം ജ്വല്ലറി തട്ടിപ്പ് കേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ അറസ്റ്റിലായത്.
സമാനരീതിയിലാണ് ബാർ കോഴ, സോളാർ തട്ടിപ്പ് കേസുകളും അന്വേഷിക്കുന്നത്. സൂക്ഷ്മമായ അന്വേഷണമായതിനാലാണ് രണ്ട് കേസുകളിലും ഇത്ര കാലതാമസമെടുത്തത്. ഫാഷൻ ഗോൾഡ് തട്ടിപ്പിനെ കച്ചവടത്തിലെ നഷ്ടമായാണ് മുസ്ലിംലീഗ് കാണുന്നത്. എല്ലാത്തിനെയും കച്ചവട രീതിയിൽ കാണുന്നതാണ് ലീഗിെൻറ രീതിശാസ്ത്രം. കോൺഗ്രസും ഇതിനെ ശരിവെക്കുകയാണ്. ലീഗ് ചലിക്കുന്ന ദിശയിലേക്ക് നടക്കുന്ന കൂട്ടരായി കേരളത്തിൽ കോൺഗ്രസ് മാറി. വർഗീയതേയാട് സന്ധി ചെയ്യുന്ന യു.ഡി.എഫ് നിലപാടിനെതിരെ കേരളം വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.