ഇന്ന് വിജയദശമി: വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍
text_fieldsകോഴിക്കോട്: വിജയദശമി നാളില്‍ അറിവിെൻറ ആദ്യാക്ഷരം കുറിക്കാൻ കരുന്നുകള്‍. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു.സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി. കൊല്ലൂർ മുകാംബികയിൽ വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. പനച്ചിക്കാടും പറവൂർ മൂകാംബികയിലും ചോറ്റാനിക്കരയിലും വിദ്യാരംഭത്തിനായി വൻതിരക്ക് ഉണ്ട്.
നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികള്‍ അറിവിെൻറ ലോകത്തേക്ക് പിച്ചവെക്കും. ക്ഷേത്രങ്ങള്‍ക്ക് പുറമെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്. തിരൂര്‍ തുഞ്ചന്‍പറമ്പിലും ഐരാണിമുട്ടം ചിറ്റൂര്‍ തുഞ്ചന്‍ മഠങ്ങളിലും അക്ഷരമെഴുതാനെത്തിയ കുരുന്നുകളുടെയും രക്ഷകർത്താക്കളുടെയും വൻ തിരക്കാണ്.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയിട്ടുണ്ട്.
തിരൂര്‍ തുഞ്ചന്‍ പറമ്പിലെകല്‍മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തില്‍ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകര്‍ന്നു നല്‍കും. എം.ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ സാഹിത്യകാരൻമാർ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്തലിന് എത്തും.
പുലര്‍ച്ചെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങിനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് സരസ്വതി മണ്ഡപത്തിലും ക്ഷേത്രത്തോട് ചേര്‍ന്നുള്ള യാഗശാലയുടെ പുറത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്. മൂകാംബികാ സന്നിധിയില്‍ അരങ്ങേറ്റം നടത്താൻ നിരവധി കലാകാരന്മാരും എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
