Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡന​ക്കേസ്: വിജയ്...

പീഡന​ക്കേസ്: വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യഹരജി ഇന്ന്​ പുതിയ ബെഞ്ചിൽ

text_fields
bookmark_border
vijay babu
cancel
Listen to this Article

കൊ​ച്ചി: ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന്റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി മ​റ്റൊ​രു ഹൈ​കോ​ട​തി ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കും. ഇ​തു​വ​രെ ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ്​ പി. ​ഗോ​പി​നാ​ഥി​ന്‍റെ മു​മ്പാ​കെ എ​ത്തി​യെ​ങ്കി​ലും ജ​ഡ്‌​ജി​മാ​രു​ടെ പ​രി​ഗ​ണ​ന വി​ഷ​യം മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ര​ജി മ​റ്റൊ​രു ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഒ​ഴി​വാ​യി. ഹ​ര​ജി ചൊ​വ്വാ​ഴ്​​ച സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്റെ ബെ​ഞ്ചി​ലെ​ത്തും. അ​തേ​സ​മ​യം, വി​ജ​യ്​ ബാ​ബു ബു​ധ​നാ​ഴ്ച നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​​യെ അ​റി​യി​ച്ചു.

മാ​ർ​ച്ച് 16നും 22​നും വി​ജ​യ് ബാ​ബു ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വ​ന​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ വി​ജ​യ് ബാ​ബു ദു​ബൈ​യി​ലേ​ക്ക് പോ​യി. കേ​സ് എ​ടു​ത്ത വി​വ​രം അ​റി​യാ​തെ​യാ​ണ് ഏ​പ്രി​ൽ 22ന് ​ഷൂ​ട്ടി​ങ്ങി​നാ​യി ഗോ​വ​യി​ലേ​ക്കും അ​വി​ടെ​നി​ന്ന്​ 24ന് ​ദു​ബൈ​യി​ലേ​ക്കും പോ​യ​തെ​ന്നാ​ണ്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്.

പ്ര​തി നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഹ​ര​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സിം​ഗി​ൾ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ച്ചി​യി​ലെ​ത്താ​ൻ വി​ജ​യ് ബാ​ബു വി​മാ​ന ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ട​ക്കാ​ല മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്യു​മെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു​നി​ന്നു. ഇ​തോ​ടെ യാ​ത്ര വേ​ണ്ടെ​ന്ന്​ വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Babu
News Summary - Vijay Babu's anticipatory bail plea in new bench today
Next Story