വിജയ് ബാബു തേവര സ്റ്റേഷനിൽ ഹാജരായി
text_fieldsകൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു തേവര പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് രാവിലെ ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയതിന് പിന്നാലെയാണ് വിജയ് ബാബു സ്റ്റേഷനിൽ ഹാജരായത്. നാട്ടിലെത്തിയാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട് ഇന്നലെ നിർദേശിച്ചിരുന്നു.
തനിക്കെതിരായ പീഡനക്കേസ് അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്ന് വിജയ് ബാബു നെടുമ്പാശേരിയിൽ ഇറങ്ങിയതിന് പിന്നാലെ പറഞ്ഞിരുന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. സത്യം പുറത്തു വരുമെന്നും വിജയ് ബാബു പറഞ്ഞു.'ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു. വന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. പൊലീസുമായി പൂർണമായി സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. കൂടെനിന്ന എല്ലാവർക്കും നന്ദി' -വിജയ് ബാബു പ്രതികരിച്ചു.
യുവനടിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്ന വിജയ് ബാബു ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അവിടുന്ന് ജോർജിയയിലേക്ക് പോയിരുന്നു. തിരികെ ദുബൈയിലേക്ക് വന്ന ശേഷമാണ് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്തിയത്.
പീഡനക്കേസില്‍ വിജയ് ബാബുവിന് ഹൈകോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. നാട്ടിലെത്തുമ്പോൾ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

