Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിപ്പാട്​...

ഹരിപ്പാട്​ മെഡി.കോളജ്: ചീഫ്​ എഞ്ചിനിയർക്കെതിരെ വിജിലൻസ്​ കേസ്​

text_fields
bookmark_border
ഹരിപ്പാട്​ മെഡി.കോളജ്: ചീഫ്​ എഞ്ചിനിയർക്കെതിരെ വിജിലൻസ്​ കേസ്​
cancel
camera_altFoundation stone-laying ceremony of the Haripad Medical Ccollege ( file image)

​കൊച്ചി: ഹരിപ്പാട്​ മെഡിക്കൽ കോളജ്​ അഴിമതിയിൽ പൊതുമരാമത്ത്​ വകുപ്പ്​ എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന്​ വിജിലൻസ്​. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ്​ കേസെടുക്കാൻ തുരുമാനിച്ചിരിക്കുന്നത്​. ബിൽഡിങ്​ വിഭാഗം ചീഫ്​ എഞ്ചിനിയറെ ഒന്നാം പ്രതിയാക്കിയാണ്​ കേസ്​ ഫയൽ ചെയ്യുക.  പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും.

 2015 ജനുവരി ഏഴിനാണ്​ കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയത്​. ആര്‍ക്കി മട്രിക്സ് എന്ന കമ്പനിക്ക്​ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ല.  കുറഞ്ഞ കരാർ തുക ക്വാട്ട് ചെയ്​ത കമ്പനികൾ ഉണ്ടായിട്ടും വൻ തുക ക്വാട്ട്​ ചെയ്​ത കമ്പനിക്ക്​ കരാർ കൈമാറുകയായിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്റ കാലത്ത്​ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിലാണ്​ മെഡിക്കൽ കോളജിന്​ നീക്കം തുടങ്ങിയത്. മെഡിക്കല്‍ കോളേജിനായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ കരാര്‍ റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

തുടർന്ന്​  പൊതുമരാമത്ത് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയർ അന്വേഷണ റിപ്പോര്‍ട്ട് സർക്കാറിന്​ നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനമാണ്​ വിജിലന്‍സ് റിപ്പോർട്ടിലുണ്ടായിരുന്നത്​. എന്നാല്‍ എല്ലാ രേഖകളും പരിശോധിച്ച് വിശദമായ അന്വേഷണത്തിന് ശേഷമേ റിപ്പോർട്ട്​ കോടതിയിൽ സമർപ്പിക്കൂയെന്ന്​  വിജിലന്‍സ് അറിയിച്ചിരുന്നു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്​ ചീഫ്​ എഞ്ചിനിയർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്​. 
കണ്‍സള്‍ട്ടന്‍സി കരാറിന് അപേക്ഷിച്ച ആന്‍സണ്‍സ് ഗ്രൂപ്പിന്റെ പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളേക്കാള്‍ കൂടുതല്‍ തുകയുടെ ടെന്‍ഡര്‍ നല്‍കിയ ആര്‍ക്കി മട്രിക്സിന് കരാറനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു  ആന്‍സണ്‍സ് ഗ്രൂപ്പിന്റെ ആരോപണം. ഇതുവഴി സര്‍ക്കാറിന് 5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalamedical collegevigilence caseHarippad
News Summary - vigilence took case against PWD Chief Engineer in Harippad Medical College scam
Next Story