Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന
cancel

കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ഭാര്യക്കും മകനും നിക്ഷേപമുള്ള മൊ​റാഴ വൈദേകം റിസോർട്ടിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിസോർട്ടിലെത്തിയത്. നിർമാണം സംബന്ധിച്ച പരാതികളിലാണ് പരിശോധനയെന്നാണ് ഔദ്യോഗിക വിശദീകരണം.

ഈമാസാദ്യം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന ഏജൻസി കൂടി റിസോർട്ടിലെത്തുന്നത്.

റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ​കൊച്ചിയിലെ മാധ്യമ പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയും ആദായനികുതി വകുപ്പിന്റെ പരിശോധനക്കും പിന്നാലെ ഇ.പിയുടെ ഭാര്യയുടെയും മകന്റെയും പേരിലുള്ള ഓഹരി കൈമാറാൻ തീരുമാനിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilence raid in Vaidekam Resort
Next Story