ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം
text_fieldsതിരുവനന്തപുരം: സർക്കാറിനെ നിരന്തരം പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തുന്ന ഡി.ജി.പി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. തുറമുഖ ഡയറക്ടറായിരിക്കേ വിദേശത്തുനിന്ന് ഡ്രഡ്ജിങ് യൂനിറ്റുകള്‍ ഇറക്കുമതി ചെയ്തതില്‍ 14 കോടിയുടെ ക്രമക്കേട് നടെന്നന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്ത് വിജിലൻസ് അന്വേഷണ നടപടികൾ ആരംഭിക്കുന്നത്.
ധനകാര്യ പരിശോധന വിഭാഗം റിപ്പോർട്ടിൽ, സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല. ജേക്കബ് തോമസിെൻറ സസ്പെൻഷൻ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയത്. വിജിലൻസ് ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് ആദ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശാനുസരണമാണ് നടപടി.
അന്വേഷണനിർദേശം വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസീന്‍ കൈമാറി. കേരളത്തില്‍ ഡി.ജി.പി പദവിയിലുള്ള ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
