ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ അനുമതി
text_fieldsകൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നടപടി നേരിടുന്ന മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. അറസ്റ്റ് ചെയ്ത ശേഷവും ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തി ഡിസംബർ 28ന് ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ അനുമതി നൽകിയത്.
അടുത്ത തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും ചോദ്യം ചെയ്യാം. ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം. കോവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യലെന്നും കോടതി നിർദ്ദേശിച്ചു.
ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തെങ്കിലും വിജിലൻസ് കസ്റ്റ്ഡി കോടതി അനുവദിച്ചിരുന്നില്ല. ആരോഗ്യസ്ഥിതി മോശമായ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കസ്റ്റഡിയിൽ വിടുന്നത് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കുമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ കോടതി നിരസിച്ചിരുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി അനുവദിച്ചിരുന്നില്ല.
നേരത്തെയും ആശുപത്രിയിലെത്തി ചോദ്യം ചെയ്യാൻ കോടതി വിജിലൻസിനെ അനുവദിച്ചിരുന്നു. അന്നും ഉപാധികളോടെയാണ് അനുവാദം നൽകിയിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

