Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിജിലൻസ്​...

വിജിലൻസ്​ ട്രൈബ്യൂണലുകളെ ഓഡിറ്റ് ചെയ്യണം -ഹൈകോടതി

text_fields
bookmark_border
Court order
cancel

കൊ​ച്ചി: ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച്​ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ​ചെ​യ്യാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. 1960ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും ആ​രം​ഭി​ച്ച ട്രൈ​ബ്യൂ​ണ​ലു​ക​ളി​ൽ വ​ർ​ഷം ശ​രാ​ശ​രി അ​ഞ്ച് കേ​സു​ക​ളാ​ണ്​ തീ​ർ​പ്പാ​ക്കു​ന്ന​ത്. ശ​മ്പ​ള​യി​ന​ത്തി​ലും അ​ല്ലാ​തെ​യും കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന സം​വി​ധാ​നം തു​ട​രേ​ണ്ട​തു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ്​ കെ. ​ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ​ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സ് വേ​ഗം തീ​ർ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ട്രൈ​ബ്യൂ​ണ​ലി​ന്‍റെ കാ​ര്യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക്കാ​യി ഉ​ത്ത​ര​വ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ ര​ജി​സ്ട്രാ​ർ​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടി കോ​ട​തി പ​രി​ശോ​ധ​ന​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഴി​മ​തി ആ​രോ​പ​ണ കേ​സു​ക​ൾ വേ​ഗം തീ​ർ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​റാ​ണ്​ ഇ​വ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​ക്ക്​ വി​ടേ​ണ്ട​ത്. ജി​ല്ല ജ​ഡ്ജി​യെ​യോ സ​മാ​ന യോ​ഗ്യ​ത​യു​ള്ള​വ​രെ​യോ ആ​ണ് ട്രൈ​ബ്യൂ​ണ​ലി​ൽ നി​യ​മി​ക്കു​ന്ന​ത്.

2015 മു​ത​ൽ 2023 വ​രെ കോ​ഴി​ക്കോ​ട് ട്രൈ​ബ്യൂ​ണ​ൽ 30 കേ​സു​ക​ളും തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ൽ 35 കേ​സു​ക​ളു​മാ​ണ് തീ​ർ​പ്പാ​ക്കി​യ​ത്. 10 കേ​സു​ക​ളി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ നി​ല​വി​ൽ വി​ജി​ല​ൻ​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. വി​ജി​ല​ൻ​സ​ല്ലാ​തെ മ​റ്റ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളൊ​ന്നും കേ​സു​ക​ൾ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​ക്ക്​ വി​ടു​ന്നി​ല്ല. സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​ത്​ തു​ട​രേ​ണ്ട​തു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancecourtaudittribunal
News Summary - Vigilance tribunals should be audited - High Court
Next Story