Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജിയുടെ...

കെ.എം. ഷാജിയുടെ വീടുകളിൽ വിജിലൻസ്​ പരിശോധന; അരക്കോടി രൂപ പിടികൂടി

text_fields
bookmark_border
കെ.എം. ഷാജിയുടെ വീടുകളിൽ വിജിലൻസ്​ പരിശോധന; അരക്കോടി രൂപ പിടികൂടി
cancel

കോ​ഴി​ക്കോ​ട്​: മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ​യു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത അ​ര​ക്കോ​ടി രൂ​പ പി​ടി​കൂ​ടി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ളും ഗ​ൾ​ഫ്​ നാ​ടു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ ബി​നി​ന​സ്​ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ശേ​ഖ​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ്​​ എ​സ്.​പി എ​സ്. ശ​ശീ​ധ​ര​‍െൻറ നേ​തൃ​ത്വ​ത്തി​െ​ല വി​ജി​ല​ൻ​സ്​ ​സം​ഘം ര​ണ്ട്​ സ്​​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ്​ കോ​ഴി​ക്കോ​ട്​ മാ​ലൂ​ർ​കു​ന്നി​ലെ​യും ക​ണ്ണ​ൂ​ർ അ​ല​വി​ൽ മ​ണ​ലി​ലെ​യും വീ​ടു​ക​ളി​ൽ ഒ​രേ​സ​മ​യം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ തു​ട​ങ്ങി​യ​ പ​രി​ശോ​ധ​ന രാ​ത്രി ​ൈവ​കി​യാ​ണ്​ അ​വ​സാ​നി​ച്ച​ത്. ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്​, ക​ണ്ണൂ​ർ, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലെ സ്വ​ത്തു​ക്ക​ളു​ടെ രേ​ഖ​ക​ളും വി​ജി​ല​ൻ​സ്​ ക​ണ്ടെ​ടു​ത്തു. വി​വി​ധ ബാ​ങ്കു​ക​ളി​ലെ ഷാ​ജി​യു​ടെ​യും ഭാ​ര്യ ആ​ശ​യു​ടെ​യും നി​ക്ഷേ​പ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു.

ഷാ​ജി​ക്ക്​ വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തു​ണ്ടെ​ന്ന്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വി​ജി​ല​ൻ​സ്​ ക​െ​ണ്ട​ത്തു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തു കോ​ട​തി ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ന് പ്ല​സ് ടു ​ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന്​ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​ടെ ഭാ​ഗ​മാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഷാ​ജി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്​ വീ​ടു​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ കോ​ർ​പ​റേ​ഷ​​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 3,000 ച​തു​ര​ശ്ര​അ​ടി​യി​ൽ താ​ഴെ വി​സ‌്തീ​ർ​ണ​ത്തി​ൽ വീ​ട‌് നി​ർ​മി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങി 5,260 ച​തു​ര​ശ്ര അ​ടി​യി​ൽ​ നി​ർ​മി​ച്ചെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VigilanceKM Shajimuslim league
News Summary - Vigilance says Rs 50 lakh recovered from K.M. Shaji's house
Next Story