You are here

പാലാരിവട്ടം: ഇബ്രാഹീംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും; അറസ്​റ്റ്​ സാധ്യത തള്ളാതെ വിജിലൻസ്​

  • ഇബ്രാഹീംകുഞ്ഞിനെയും ഹനീഷിനെയും വിശദമായി ചോദ്യംചെയ്യും 

തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും കളമശ്ശേരി എം.എൽ.എയുമായ ഇബ്രാഹീംകുഞ്ഞിനെയും റോഡ്‍സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡിയും നിലവിലെ കെ.എം.ആർ.എല്‍ എം.ഡിയുമായ മുഹമ്മദ് ഹനീഷിനെയും വിശദമായി ചോദ്യംചെയ്യാന്‍ വിജിലന്‍സ് ഡയറക്​ടർ എസ്​. അനിൽകാന്തി​​​െൻറ അധ്യക്ഷതയിൽ ചേർന്ന അന്വേഷണസംഘത്തി​​​െൻറ യോഗത്തിൽ തീരുമാനം​. 


ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്നാവശ്യപ്പെട്ട്​ ഇബ്രാഹീംകുഞ്ഞിനും ഹനീഷിനും ഉടൻ നോട്ടീസ്​ നൽകും. ചോദ്യംചെയ്യലിന്​ ശേഷം വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ആവശ്യമെങ്കിൽ അറസ്​റ്റുൾപ്പെടെ നടപടി കൈക്കൊള്ളും. പാലാ ഉപതെരഞ്ഞെടുപ്പിന്​ മുമ്പ്​ അറസ്​റ്റ്​ ഉണ്ടാവില്ലെന്ന സൂചനയാണ്​ ആഭ്യന്തരവകുപ്പ്​ വൃത്തങ്ങൾ നൽകുന്നത്​. 
പാലം അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തേ ടി.ഒ. സൂരജി​െനയും ഇബ്രാഹീംകുഞ്ഞിനെയും വിജിലന്‍സ് സംഘം ഒരുതവണ ചോദ്യംചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ അറസ്​റ്റിലായ പ്രതികൾ നൽകിയ മൊഴികളിൽ പലതിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന്​ വിജിലൻസ്​ വിലയിരുത്തി. ആ സാഹചര്യത്തിലാണ്​ വീണ്ടും ഇ​രുവരിൽനിന്ന്​ മൊഴി രേഖപ്പെടുത്തുന്നത്​.

പാലം നിർമാണവുമായി ബന്ധപ്പെട്ട്​ പൊതുമരാമത്ത്​ വകുപ്പിൽനിന്ന്​ പല ഉത്തരവുകളും പുറത്തിറങ്ങിയിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങളും തെളിവുകളും ശേഖരിക്കുന്നതി​​​െൻറ ഭാഗമായി പൊതുമരാമത്ത്​ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്​ഥരെയും ചോദ്യംചെയ്യും. കേസിൽ പങ്കുണ്ടെന്ന്​ വ്യക്തമാകുന്ന ഉദ്യോഗസ്​ഥരെ പ്രതിചേർക്കും. അറസ്​റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി കൈക്കൊള്ളുന്ന നിലപാട് അറിഞ്ഞശേഷം മറ്റ്​ നടപടികൾ കൈക്കൊള്ളും. ​െഎ.ജി എച്ച്​. ​വെങ്കിടേഷ്,​ അന്വേഷണ ഉദ്യോഗസ്​ഥരായ എസ്​.പി വി.ജി. വിനോദ്​കുമാർ, ഡിവൈ.എസ്​.പി അശോക്​കുമാർ എന്നിവരും​ യോഗത്തിൽ പ​െങ്കടുത്തു.

പണം നൽകിയത് ഇബ്രാഹിം കുഞ്ഞി​​െൻറ ഉത്തരവിൽ - സൂരജ്
കൊച്ചി: മേൽപാലം കരാറുകാരായ ആർ.ഡി.എസ്​ കമ്പനിക്ക്​ മുൻകൂറായി 8.25 കോടി അനുവദിച്ചത്​ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീം കുഞ്ഞി​​​െൻറ ഉത്തരവി​​​െൻറ അടിസ്​ഥാനത്തിലാണെന്ന്​ നാലാം പ്രതി പൊതുമരാമത്ത്​ മുൻ സെക്രട്ടറി ടി.ഒ. സൂരജ്​. റിമാൻഡ്​ കാലാവധി അവസാനിച്ചതിനെത്തുടർന്ന്​ വ്യാഴാഴ്​ച രാവിലെ വിജിലൻസ്​ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതികരണം.

റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ ഡെവലപ്​മ​​െൻറ്​ കോർപറേഷൻ എം.ഡിയായിരുന്ന എ.പി.എം. മുഹമ്മദ്​ ഹനീഷ്​ ശിപാർശ ചെയ്യുകയും മന്ത്രി ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു​. പലിശയില്ലാതെ അനുവദിക്കാനാണ്​ മന്ത്രി ഫയലിൽ കുറിച്ചത്​. എന്നാൽ, താൻ ഇടപെട്ട്​ ഏഴ്​ ശതമാനം പലിശ ഈടാക്കി. ഇതിനെല്ലാം രേഖാമൂലം തെളിവുണ്ട്​.  മുമ്പ്​ പല പദ്ധതികൾക്കും പണം മുൻകൂർ നൽകിയിട്ടുണ്ട്​. പലിശ ഈടാക്കാൻ നിർദേശിച്ചതാണ്​ ​ ചെയ്​ത തെറ്റെങ്കിൽ എന്തുവേണമെങ്കിലും ചെയ്​തോളൂ എന്നും സൂരജ്​ പറഞ്ഞു. 

റിമാൻറ്​ നീട്ടി
 സൂരജ്​ ഉൾപ്പെടെ നാല്​ പ്രതികളുടെ റിമാൻഡ്​ കാലാവധി വിജിലൻസ് ജഡ്ജി ഡോ. ബി. കലാം പാഷ ഒക്​ടോബർ മൂന്നുവരെ നീട്ടി. ഒന്നാം പ്രതി ആർ.ഡി.എസ്​ കമ്പനി എം.ഡി സുമിത്​ ഗോയൽ, രണ്ടാം പ്രതി ആർ.ബി.ഡി.സി.കെ മുൻ. അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാം പ്രതി കിറ്റ്​കോ മുൻ ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ്​ മറ്റുള്ളവർ. ആഗസ്​റ്റ്​ 30നാണ് പ്രതികളെ വിജിലൻസി​​​െൻറ എറണാകുളം യൂനിറ്റ് അറസ്​റ്റ്​ ചെയ്തത്. 21 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്.  ജാമ്യാപേക്ഷ ഹൈകോടതി 24ന് പരിഗണിക്കും.

 


 

Loading...
COMMENTS