Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി; കരാറുകാരൻ വി.ഒ. സാജന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തും

text_fields
bookmark_border
Gyanesh Kumar
cancel
camera_alt

ഗ്യാനേഷ് കുമാർ 

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി കേസിൽ വിജിലൻസ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ പ്രത്യേക ഇൻവെസ്റ്റിഗേഷൻ യൂനിറ്റ്-ഒന്ന് എസ്.പി ഇമാനുവൽ പോളിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ഗ്യാനേഷ് കുമാറിനെതിരെ കേസെടുത്തുള്ള അന്വേഷണത്തിലേക്ക് നീങ്ങുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി, വെളിപ്പെടുത്തൽ നടത്തിയ കരാറുകാരൻ വി.ഒ. സാജന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തും.

നിലവിൽ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതി മാത്രമാണുള്ളത്. കെ.എസ്.ടി.പി അഴിമതിയുമായി ബന്ധപ്പെട്ട് 2007ൽ നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായി നേരത്തെ പ്രാഥമിക പരിശോധന നടത്തിയതും ഇതേ വിജിലൻസ് സംഘമാണ്. എന്നാൽ, അതിൽ തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്നാണ് ഗ്യാനേഷിനെതിരെ മൊഴി നൽകാൻ സന്നദ്ധത അറിയിച്ച് സാജൻ എത്തിയത്. പതിബെൽ കമ്പനി പ്രോജക്ട് മാനേജരായിരുന്ന ലീ സീ ബിൻ ആത്മഹത്യ ചെയ്തത് ബില്ലുകൾ മാറിനൽകാത്തിനാലാണെന്നും ബില്ലുകൾ പാസാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് സാജന്‍റെ വെളിപ്പെടുത്തൽ. കെ.എസ്.ടി.പി റോഡ് വികസനത്തിന് കരാറെടുത്ത കമ്പനിയായ പതിബെല്ലിന്‍റെ ഉപകരാറകാരനായിരുന്നു സാജൻ.

കേസ് രജിസ്റ്റർ ചെയ്തശേഷം ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാറിന് നോട്ടീസയക്കുന്ന നടപടികളിലേക്ക് വിജിലൻസ് കടന്നേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെന്ന പരിരക്ഷയുണ്ടെങ്കിലും മുമ്പ് വഹിച്ച പദവി സംബന്ധിച്ച അന്വേഷണമായതിനാൽ തടസ്സമില്ലെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilance Probe Launched Against Gyanesh Kumar
Next Story