Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹിംകുഞ്ഞിനെതിരെ...

ഇബ്രാഹിംകുഞ്ഞിനെതിരെ സർക്കാർ തിരിഞ്ഞത് തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽ കണ്ട് -പി.ടി. തോമസ്

text_fields
bookmark_border
ഇബ്രാഹിംകുഞ്ഞിനെതിരെ സർക്കാർ തിരിഞ്ഞത് തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽ കണ്ട് -പി.ടി. തോമസ്
cancel

കൊച്ചി: അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽ കണ്ടാണ് ഇബ്രാഹിംകുഞ്ഞിനെതിരെ തിരിഞ്ഞതെന്ന് പി.ടി. തോമസ് എം.എൽ.എ. തന്നെ അറസ്റ്റ് ചെയ്യാൻ ആറ് മാസം മുമ്പ് ഇബ്രാഹിംകുഞ്ഞ് വെല്ലുവിളിച്ചിരുന്നുവെന്നും പി.ടി. തോമസ് പറഞ്ഞു.

പാലാരിവട്ടം പാലത്തിന്‍റെ 26 ശതമാനം പ്രവൃത്തി എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്തും 24 ശതമാനം പ്രവൃത്തി യു.ഡി.എഫ് സർക്കാറിന്‍റെ കാലത്തുമാണ് നടന്നത്. ഇബ്രാഹിംകുഞ്ഞ് കുറ്റക്കാരനാണെങ്കിൽ നടപടി സ്വീകരിക്കുന്നതിൽ ആരും എതിരല്ല. പക്ഷേ, എൽ.ഡി.എഫ് സർക്കാർ സ്വർണക്കടത്തിലും മയക്കുമരുന്ന് കേസിലും വിവാദത്തിലായ അവസരത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് നടത്തുന്നതെന്നും പി.ടി. തോമസ് എം.എൽ.എ പറഞ്ഞു.

Show Full Article
TAGS:pt thomas ibrahim kunju palarivattam scam 
News Summary - vigilance move politically motivated says pt thomas mla
Next Story