ലൈഫ് മിഷൻ ഭവന സമുച്ചയത്തിൽ വിജിലൻസ് പരിശോധന
text_fieldsവടക്കാഞ്ചേരി: ഫ്ലാറ്റ് വിവാദത്തിെൻറ പശ്ചാത്തലത്തിൽ ലൈഫ്മിഷൻ ഭവന സമുച്ചയത്തിൽ വിജിലൻസ് പരിശോധന നടത്തി. വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ യു.എ.ഇ റെഡ്ക്രസൻറ് സഹായത്തോടെ യൂനിടാക് നിർമിക്കുന്ന ഭവന സമുച്ചയത്തിലാണ് വിജിലൻസ് പരിശോധന നടന്നത്.
വിജിലൻസ് ഡിവൈ.എസ്.പി അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ലൈഫ്മിഷൻ ജില്ല കോഓഡിനേറ്റർ റിൻസ്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവരുടെ മൊഴിയെടുക്കുകയും ചെയ്തു.
തെൻറ വാദത്തിന് അംഗീകാരമെന്ന് അനിൽ അക്കര എം.എൽ.എ
തൃശൂർ: ലൈഫ് മിഷൻ ഫ്ലാറ്റ് ക്രമക്കേടിൽ അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈകോടതി നടപടി അംഗീകരിക്കുന്നെന്നും എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തത് സ്വാഗതാർഹമാണെന്നും അനിൽ അക്കര എം.എൽ.എ.
തെൻറ വാദം കോടതി മുഖവിലക്കെടുത്തെന്ന് വിധി വ്യക്തമാക്കുന്നു. വിധി ഇതായിരിക്കുമെന്ന് വ്യക്തമായിരുന്നു. താൻ നൽകിയ തെളിവുകൾ കോടതിക്ക് ബോധ്യപ്പെട്ടു. വിദേശനാണയ വിനിമയചട്ട ലംഘനമുണ്ടോയെന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തത - അനിൽ അക്കര പ്രതികരിച്ചു.