Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.ടി ഓഫിസുകളിലും...

ആർ.ടി ഓഫിസുകളിലും ചെക്​പോസ്​റ്റിലും വിജിലൻസ്​  പരിശോധന; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

text_fields
bookmark_border
dgp-behra.
cancel

 


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആർ.ടി ഓഫിസുകളിലും ചെക്​പോസ്​റ്റുകളിലും വിജിലൻസ്​ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആർ.ടി ഒാഫിസുകൾ കേന്ദ്രീകരിച്ച്​ പല തരത്തിലുള്ള അഴിമതികൾ നടക്കുന്നതായി വിജിലൻസ് ഡയറക്ടർ ലോക്‌നാഥ്ബെഹ്‌റക്ക്​ ലഭിച്ച രഹസ്യവിവരത്തി​​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

പല ആർ.ടി ഓഫിസുകളിലും അപേക്ഷകൾ കൃത്യസമയത്ത്​ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായി വിജിലൻസ്​ സംഘത്തി​​െൻറ ശ്രദ്ധയിൽപെട്ടു. ആലപ്പുഴ ആർ.ടി ഓഫിസിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള 323 അപേക്ഷകളും വാഹനങ്ങളുടെ പെർമിറ്റിനുവേണ്ടിയുള്ള 193 അപേക്ഷകളും ഹൈപ്പോത്തി​േക്കഷനുമായി ബന്ധപ്പെട്ട 133 അപേക്ഷകളും ലൈസൻസ് പുതുക്കുന്നതിനു വേണ്ടിയുള്ള 81അപേക്ഷകളും തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതായി വിജിലൻസ് കണ്ടെത്തി. 

പാറശ്ശാല ആർ.ടി ഓഫിസിൽ നടത്തിയ പരിശോധനയിൽ 25,000 രൂപയുമായി ഏജൻറിനെ പിടികൂടി. അമരവിള ചെക്​പോസ്​​റ്റിലെ വേബ്രിഡ്​ജ്​ പ്രവർത്തനരഹിതമായതിനാൽ ലക്ഷങ്ങളുടെ നഷ്​ടം നികുതിയിനത്തിൽ ദിവസവും സർക്കാറിന്​ ഉണ്ടാകുന്നതായും തോന്നുംപടി ഉദ്യോഗസ്ഥർ നികുതി ഈടാക്കുന്നതായും കണ്ടെത്തി. നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ കാഷ് ബുക്ക് ശരിയായ രീതിയിൽ സൂക്ഷിക്കുന്നില്ലെന്നും എം.ഡി.എസ്​ രജിസ്​റ്ററിൽ അപാകതകൾ ഉള്ളതായും കണ്ടെത്തി.

കൊല്ലം ആർ.ടി ഓഫിസിൽ 320 രൂപ അനധികൃതമായി വലിച്ചെറിഞ്ഞ നിലയിലും ധാരാളം അപേക്ഷകൾ തീർപ്പാക്കാതെ ​െവച്ചിരിക്കുന്നതായും ഹോളോഗ്രാം സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തിയതായും വിജിലൻസ് കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ അപാകതകൾ അടങ്ങിയ വിശദമായ റിപ്പോട്ട്​ സർക്കാറിന്​ കൈമാറുമെന്ന്​ വിജിലൻസ്​ വൃത്തങ്ങൾ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancekerala newsmotor vehicle departmentcheckpostmalayalam newsexamineRT office
News Summary - vigilance examine RT office checkpost- Kerala news
Next Story