Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിത നായരിൽ നിന്ന്​ 40...

സരിത നായരിൽ നിന്ന്​ 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന്​; ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

text_fields
bookmark_border
aryadan muhammed
cancel

തിരുവനന്തപുരം: സൗരോർജ പ്ലാൻറുകള്‍ക്കായി സൗരോർജനയം രൂപവത്കരിക്കാൻ സോളാർ കേസ്​ പ്രതി സരിത നായരിൽനിന്ന്​ 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ്​ അന്വേഷണം. വൈദ്യുതിമന്ത്രിയായിരിക്കെ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പണം കൈപ്പറ്റിയെന്ന പരാതിയിലാണ്​ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ അനുമതി നൽകിയത്​. പ്രാഥമികാന്വേഷണമാകും ആദ്യം നടക്കുക. അതിനുള്ള അനുമതിക്കായി ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭയോഗം തീരുമാനിച്ചു.

സംസ്ഥാനത്തെമ്പാടും വലിയ സൗരോര്‍ജ പ്ലാൻറുകള്‍ സ്ഥാപിക്കാനാണ്​ സൗരോര്‍ജനയം രൂപവത്​കരിക്കണമെന്ന്​ സരിതയുടെ നേതൃത്വത്തിലുള്ള കമ്പനി ആവശ്യപ്പെട്ടത്. ഇതിനായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത്​ കെ.എസ്.ഇ.ബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു ആരോപണം. ഈ ചടങ്ങില്‍ സരിതയുടെ കമ്പനിയെ ആര്യാടന്‍ മുഹമ്മദ് പുകഴ്ത്തുന്ന സീഡി സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന് സരിത കൈമാറിയിരുന്നു.

സരിതയുടെ ആവശ്യത്തി​ല്‍ സൗരോര്‍ജനയം രൂപവത്​കരിക്കാന്‍ അന്നത്തെ അനെര്‍ട്ട് ഡയറക്ടറോട് ആര്യാടന്‍ നിര്‍ദേശിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. കോട്ടയത്തു​െവച്ച് പണം വാങ്ങിയിട്ടില്ലെന്ന് മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ജുഡീഷ്യല്‍ കമീഷനെ അറിയിക്കുകയും ചെയ്​തു. ആര്യാടന്‍ മുഹമ്മദിനെയും കമീഷന്‍ വിസ്തരിച്ചു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ലെന്നുകാണിച്ച്​ സരിത നായർ മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയിലാണ്​ വിജിലൻസ്​ അന്വേഷണത്തിന്​ ഇപ്പോൾ നിർദേശം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan muhammedvigilance enquiry
News Summary - vigilance enquiry against aryadan muhammed
Next Story