Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ലും കൈ​ക്കൂ​ലി അ​ട​ക്കം അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ലും എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ​തി​രെ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം. ഇ​തു​സം​ബ​ന്ധി​ച്ച ഡി.​ജി.​പി​യു​ടെ ശി​പാ​ർ​ശ ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു.

അ​ജി​ത്​​കു​മാ​ർ ക്ര​മാ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള പ​ദ​വി​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ്. അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു​ള്ള ഉ​ത്ത​ര​വ് ആ​ഭ്യ​ന്ത​ര-​വി​ജി​ല​ന്‍സ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ത്രി​യോ​ടെ​ പു​റ​ത്തി​റ​ക്കി. അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ര്‍ യോ​ഗേ​ഷ് ഗു​പ്ത വെ​ള്ളി​യാ​ഴ്​​ച പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. വി​ജി​ല​ന്‍സ് മേ​ധാ​വി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ലാ​കും അ​ന്വേ​ഷ​ണം.

അ​ജി​ത്​​കു​മാ​ർ ന​ഗ​ര​മ​ധ്യ​ത്തി​ൽ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ഭൂ​മി വാ​ങ്ങി​യ​തും ഇ​വി​ടെ ആ​ഡം​ബ​ര കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തു​മു​ള്‍പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ടാ​കും. അ​ജി​ത്കു​മാ​ര്‍ ആ​ഡം​ബ​ര വ​സ​തി പ​ണി​യു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍സി​ന് എ​റ​ണാ​കു​ളം സ്വ​ദേ​ശി നേ​ര​ത്തേ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

വി​ജി​ല​ന്‍സ് ഡ​യ​റ​ക്ട​ര്‍ക്ക് ഇ-​മെ​യി​ലാ​യി അ​യ​ച്ച പ​രാ​തി അ​ന്വേ​ഷ​ണാ​നു​മ​തി​ക്കാ​യി സ​ര്‍ക്കാ​റി​ന് കൈ​മാ​റി​യി​രു​ന്നു. പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജി​ല​ന്‍സ് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​ര്‍ക്കാ​റി​നെ അ​റി​യി​ച്ചു.

എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന്റെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സ്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ പി.​വി. അ​ന്‍വ​ർ എം.​എ​ൽ.​എ​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ അ​ന്വേ​ഷ​ണാ​നു​മ​തി. ബ​ന്ധു​ക്ക​ളു​ടെ പേ​രി​ല്‍ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, ഓ​ണ്‍ലൈ​ന്‍ ചാ​ന​ലു​ട​മ​യി​ല്‍നി​ന്ന് ഒ​ന്ന​ര​ക്കോ​ടി കൈ​ക്കൂ​ലി, ബ​ന്ധു​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് സ്വ​ര്‍ണ ഇ​ട​പാ​ടു​ക​ള്‍, സ്വ​ര്‍ണം പൊ​ട്ടി​ക്ക​ലി​ലൂ​ടെ പ​ണ​മു​ണ്ടാ​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ ആ​രോ​പ​ണ​ങ്ങ​ളും പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ചി​രു​ന്നു.

മ​ല​പ്പു​റം മു​ന്‍ എ​സ്.​പി സു​ജി​ത് ദാ​സി​നെ​തി​രേ ഉ​യ​ര്‍ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും വി​ജി​ല​ന്‍സ് അ​ന്വേ​ഷി​ക്കും. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ യൂ​നി​റ്റ് -ഒ​ന്നി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. വൈ​കാ​തെ സു​ജി​ത്ദാ​സി​ന്റെ മൊ​ഴി​യെ​ടു​ക്കും.

മ​രം​മു​റി പ​രാ​തി പി​ന്‍വ​ലി​ച്ചാ​ല്‍ ശേ​ഷി​ക്കു​ന്ന സ​ര്‍വി​സ് കാ​ല​ത്ത് താ​ന്‍ എം.​എ​ൽ.​എ​ക്ക്​ വി​ധേ​യ​നാ​യി​രി​ക്കു​മെ​ന്ന സു​ജി​ത്തി​ന്റെ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​ത് സേ​ന​ക്ക്​ നാ​ണ​ക്കേ​ടാ​യി​രു​ന്നു.

എ.ഡി.ജി.പിയെ മാറ്റണം; നിലപാടിലുറച്ച് പി.വി. അൻവർ

നിലമ്പൂർ: എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിനെ മാറ്റിനിർത്തിയുള്ള അന്വേഷണമാണ് വേണ്ടതെന്ന നിലപാട് ആവർത്തിച്ച് പി.വി. അൻവർ എം.എൽ.എ. അജിത്ത് കുമാറിനെതിരെ സി.പി.ഐ നിലപാട് കടുപ്പിച്ചത് ശ്രദ്ധയിൽപെടുത്തിയപ്പോൾ, അത് സി.പി.ഐയുടെ മാത്രമല്ല എല്ലാവരുടെയും അഭിപ്രായമാണെന്ന് അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vigilance enquiry against adgp mr ajith kumar
Next Story