കൈക്കൂലി കേസ് പ്രതിയിൽനിന്നു കൈക്കൂലി വാങ്ങിയ വിജിലൻസ് ഡി.വൈ.എസ്.പിക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കൈക്കൂലി കേസ് പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനിൽനിന്നു നിന്നു കൈക്കൂലി വാങ്ങിയ വിജിലൻസ് ഡി.വൈ.എസ്.പിക്ക് സസ്പെൻഷൻ. തിരുവനന്തപുരം സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി വേലായുധൻ നായരെയാണ് സസ്പെൻഡ് ചെയ്തത്.
കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്. നാരായണനെ കൈക്കൂലി വാങ്ങുന്നതിനിടെ അടുത്തിടെ വിജിലന്‍സ് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷിച്ചത് വേലായുധൻ നായരുടെ നേതൃത്വത്തിലായിരുന്നു.
കേസ് ഒതുക്കി തീർക്കാൻ ഡി.വൈ.എസ്.പി വേലായുധൻ നായർ ഇടപെടൽ നടത്തിയെന്ന് വിജിലൻസ് മേധാവിക്ക് പരാതിയും ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻസിപ്പൽ സെക്രട്ടറിയുടെ മകന്റെ അകൗണ്ടിൽ നിന്ന് വേലായുധൻ നായരുടെ അക്കൗണ്ടിലേക്കു 50000 രൂപ അയച്ചതായി കണ്ടെത്തി.
തുടർന്നാണ് വേലായുധൻ നായർക്കെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.വിജിലൻസ് സംഘം കഴിഞ്ഞ ദിവസം വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡിനിടെ അറസ്‌റ്റ് ഭയന്ന് വേലായുധൻ നായർ മുങ്ങി. ഒളിവിലുള്ള ഇയാളെ പിടികൂടാനുള്ള വിജിലൻസിന്റെ ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

