കൊച്ചി:മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസാർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹരജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ആവശ്യം.
തോമസ് ചാണ്ടി സമർപ്പിച്ച ഹരജിയിൽ അപാകത ഉണ്ടെന്നു കഴിഞ്ഞ വാദത്തിനിടെ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഹർജി മടക്കി നൽകിയിരുന്നു. അനുബന്ധ രേഖകൾ,പേജ് നമ്പർ കൾ എന്നിവയിലെ സാങ്കേതിക പിഴവ് മൂലമാണ് ജസ്റ്റിസ് സുധീന്ദ്ര കുമാർ ഹരജി മടക്കിയത്.അപാകത തീർത്ത ഹരജിയാണ് ഇന്നു ഹൈകോടതി പരിഗണിക്കുന്നത്.