Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിഗണിക്കാൻ നിശ്ചയിച്ച...

പരിഗണിക്കാൻ നിശ്ചയിച്ച ഹരജി ബെഞ്ചിലെത്തിയില്ല: രജിസ്​ട്രിയോട്​ വിശദീകരണം തേടി ഹൈകോടതി

text_fields
bookmark_border
പരിഗണിക്കാൻ നിശ്ചയിച്ച ഹരജി ബെഞ്ചിലെത്തിയില്ല: രജിസ്​ട്രിയോട്​ വിശദീകരണം തേടി ഹൈകോടതി
cancel

കൊച്ചി: വെള്ളിയാഴ്​ച പരിഗണിക്കാൻ നിശ്ചയിച്ചിരുന്ന ഹരജി കേസ്​ ലിസ്​റ്റിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന്​ ​ഹൈകോടതി രജിസ്​ട്രിക്ക്​ കോടതിയുടെ വിമർശനം. ബന്ധപ്പെട്ട ഉദ്യോഗസ്​ഥരെ ചേംബറിലേക്ക്​ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷം ഉച്ചക്ക്​ കേസ്​ പരിഗണിച്ച്​ അടുത്തയാഴ്​ചത്തേക്ക്​ മാറ്റി. ഉദ്യോഗസ്​ഥരുടെ വിശദീകരണം അംഗീകരിച്ചതിനാൽ കൂടുതൽ നടപടിക്ക്​ മുതിര​ാതെയാണ്​ കേസ്​ പിന്നീട്​ പരിഗണിക്കാൻ മാറ്റി വിഷയം അവസാനിപ്പിച്ചത്​.

എം.പി ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് ഗുണകരമായി റോഡ് നിർമിച്ചെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ മുൻമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി നൽകിയ ഹരജി വെള്ളിയാഴ്​ചത്തെ പരിഗണന പട്ടികയിൽ ഉൾപ്പെടാതിരുന്നതാണ്​ സിംഗിൾബെഞ്ചി​​െൻറ വിമർശനത്തിന്​ ഇടയാക്കിയത്​. കോട്ടയം വിജിലൻസ്​ കോടതിയുടെ ഉത്തരവ്​ ചോദ്യം ചെയ്​ത്​ സമർപ്പിച്ച ഹരജി ജൂൺ 26ന്​ കോടതിയുടെ പരിഗണനക്കെത്തിയിരുന്നു.

വിജിലൻസി​​െൻറ എതിർ വാദത്തെ തുടർന്ന് കമ്പനിക്ക് കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം അനുവദിച്ച് ഹരജി ജൂലൈ ആറിന്​ പരിഗണിക്കാനായി മാറ്റുകയായിരുന്നു. രാവിലെ മറ്റു കേസുകൾ കോടതി​ പരിഗണിക്കുന്നതിനിടെ വെള്ളിയാഴ്​ച പരിഗണിക്കാൻ മാറ്റിവെച്ച ഹരജിയുടെ ഫയൽ ബെഞ്ച്​ മുമ്പാകെ എത്തിയിട്ടില്ലെന്നും പരിഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടി​ല്ലെന്നും  എതിർകക്ഷിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ രജിസ്​ട്രിയിലെ ഉദ്യോഗസ്​ഥരെ കോടതി വിമർശിച്ചത്​. ഇതു സംബന്ധിച്ച വിശദീകരണം ഉച്ചക്ക്​ ചേംബറിലെത്തി നൽകാൻ ബന്ധപ്പെട്ട വിഭാഗത്തിലെ ഡെപ്യൂട്ടി​ രജിസ്​​ട്രാർ, അസി. രജിസ്​ട്രാർ, സെക്​ഷൻ ഒാഫിസർ എന്നിവരോട്​ കോടതി നിർദേശിച്ചു.

ഇതിന്​ ശേഷം ഇൗ കേസ്​ കോടതിയിൽ പരിഗണിക്കാനും തീരുമാനിച്ചു. ആശയ വിനിമയത്തിലുണ്ടായ പ്രശ്​നമാണ്​ വീഴ്​ചക്ക്​ ഇടയാക്കിയതെന്ന വിശദീകരണമാണ്​ ഉദ്യോഗസ്​ഥർ നൽകിയത്​. ഇൗ വാദം അംഗീകരിച്ച​ സിംഗിൾ​ ജഡ്​ജ്​ കൂടുതൽ നടപടിക്ക്​ മുതിർന്നില്ല. തുടർന്ന്​ ഹരജി ജൂലൈ 11ന്​ പരിഗണിക്കാനായി മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsvigilance casethomas chandimalayalam news
News Summary - Vigilance Case Against Thomas Chandy, High Court Critisis Registrsr's Act - Kerala News
Next Story