Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴ ആരോപണം; എം.കെ....

കോഴ ആരോപണം; എം.കെ. രാഘവൻ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം

text_fields
bookmark_border
MK Raghavan
cancel

കോഴിക്കോട്: കോൺഗ്രസ്​ നേതാവ​ും കോഴിക്കോട്​ എം.പിയുമായ എം.കെ. രാഘവനെതിരെ വിജിലന്‍സ് അന്വേഷണം. കോഴ ആരോപണത്തിലും ലോക്‌സഭ ​െതരഞ്ഞെടുപ്പില്‍ അധികതുക ചെലവഴിച്ചെന്ന്‌ വെളിപ്പെടുത്തിയതിലുമാണ്‌ അന്വേഷണം പുരോഗമിക്കുന്നത്​. രാഘവനെതിരെ വിജിലൻസ്​ കേസ്​​ എന്ന്​ ചൊവ്വാഴ്​ച ഉച്ചയോടെ ചാനലുകൾ വാർത്തകൾ നൽകിയിരുന്നു. ഇതോടെ വീണ്ടും കേസെടുത്തതായുള്ള അഭ്യൂഹം പരന്നു. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ​കേസ്​ രജിസ്​റ്റർ ചെയ്​തതെന്നും കോഴിക്കോട് റേഞ്ച് വിജിലൻസ് എസ്.പി പി.സി. സജീവ​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നതെന്നും വിജിലൻസ്​ അറിയിച്ചു.

2019ലെ ലോക്‌സഭ ​െതരഞ്ഞെടുപ്പ്​ കാലത്താണ്​ രാഘവനെതിരെ ആരോപണം ഉയര്‍ന്നത്. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'കോർപ്ടാസ്ക്ക്' കൺസൾട്ടൻസി പ്രതിനിധികളെന്ന്​ പറഞ്ഞ്​ മാർച്ച് 10ന് വീട്ടിലെത്തിയ ടിവി 9 ഭാരത്​ വർഷ ചാനൽ സംഘത്തോടാണ്​ രാഘവൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്​.

കോഴിക്കോട്ട്​ പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാൻ 15 ഏക്കർ ഭൂമി ഏറ്റെടുക്കു​േമ്പാഴുള്ള തടസ്സം നീക്കിത്തരാൻ അഭ്യർഥിച്ചപ്പോൾ െതരഞ്ഞെടുപ്പ് ​െചലവുകള്‍ക്കായി അഞ്ചു കോടി രൂപ തരാൻ രാഘവൻ ആവശ്യപ്പെ​െട്ടന്ന്​ വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അന്ന് ചാനല്‍ പുറത്തുവിട്ടത്. തുക ഡല്‍ഹി ഓഫിസിലെ സെക്രട്ടറിയെ ഏൽപിക്കണം. 2014 ​െതരഞ്ഞെടുപ്പില്‍ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപറേഷനിലുണ്ടായിരുന്നു. തുടർന്നുള്ള സംസാരത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20 കോടി ​െചലവി​െട്ടന്നും പാർട്ടി രണ്ടു കോടി തന്നെന്നും തെരഞ്ഞെടുപ്പ് ദിവസം മദ്യം നൽകാറുണ്ടെന്നും​ രാഘവൻ പറയുകയായിരുന്നു​.

രാഘവ​െൻറത്​ ചട്ടലംഘനവും അഴിമതിയുമാണെന്ന്​ കാട്ടി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ നിർദേശം നൽകി​. പിന്നാലെ​ ഐ.പി.സി 171 ഇ വകുപ്പും, അഴിമതി നിരോധന നിയമത്തി​െൻറ (പി.സി ആക്​ട്​​) 13(1) എ വകുപ്പും അനുസരിച്ച്​ നടക്കാവ്​ പൊലീസ്​ 414/2019 ക്രൈം നമ്പറിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യുകയായിരുന്നു. തുടർന്നാണ്​ കേസ്​ വിജിലൻസിലെത്തിയത്​.

സർക്കാർ നീക്കം രാഷ്​ട്രീയ പാപ്പരത്തം –എം.കെ. രാഘവൻ

കോഴിക്കോട്​: സർക്കാർ നീക്കം രാഷ്​ട്രീയ പാപ്പരത്തമാണെന്നും ഏതുതരം അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് നേരത്തെതന്നെ പറഞ്ഞതാണെന്നും എം.കെ. രാഘവൻ എം.പി. ലോക്‌സഭ ​െതരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു കേസിന് പിന്നില്‍.

വീണ്ടും കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകിയെന്ന് വിവരം ലഭിച്ചതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. യു.ഡി.എഫിനു വേണ്ടി മുമ്പില്‍നിന്ന് പ്രവര്‍ത്തിക്കുന്നതാണ് സി.പി. എമ്മി​െൻറ പ്രശ്‌നം. അന്വേഷണം അതി​െൻറ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഒളിക്യാമറ വിവാദം തദ്ദേശ ​െതരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പാപ്പരത്തമാ​െണന്ന് പ്രതിപക്ഷ ഉപനേതാവ്​ ഡോ. എം.കെ. മുനീറും കെ.പി.സി.സി ​ൈവസ്​ പ്രസിഡൻറ്​ അഡ്വ. ടി. സിദ്ദീഖും പറഞ്ഞു. പൊലീസ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് വിജിലന്‍സിന് കൈമാറി തേജോവധം ചെയ്യാനുള്ള ശ്രമം ജനം തിരിച്ചറിയും. സര്‍ക്കാര്‍ പഞ്ചായത്ത് ​െതരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിലകുറഞ്ഞ രാഷ്​​ട്രീയം കളിക്കുകയാണ്​ -ഇരുവരും പറഞ്ഞു.

Show Full Article
TAGS:Vigilance case MK Raghavan MP sting operation 
Next Story