Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.സി- എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് സമർപ്പിച്ചത് 128 റിപ്പോർട്ടുകൾ

text_fields
bookmark_border
എസ്.സി- എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് സമർപ്പിച്ചത് 128 റിപ്പോർട്ടുകൾ
cancel

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലം നാളിതുവരെ എസ്.സി- എസ്.ടി വകുപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് സമർപ്പിച്ചത് 128 റിപ്പോർട്ടുകൾ. ഇതിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായുളള പ്രീമെട്രിക് ഹോസ്റ്റലുകളിലെ മിന്നൽ പരിശോധന നടത്തി സമർപ്പിച്ച 50 റിപ്പോർട്ടുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് രേഖാമൂലം മറുപടി നൽകി.

ഓഫീസുകളിലെ മിന്നൽ പരിശോധന നടത്തി 24 റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. പട്ടികവർഗ ഓഫീസുകളിൽ "ഓപ്പറേഷൻ വനജ്"എന്ന പേരിൽ മിന്നൽ പരിശോധന നടത്തി 28 റിപ്പോർട്ടുകളും സമർപ്പിച്ചു.

പട്ടികജാതി വികസന ഓഫീസുകളിൽ നടത്തിയ " ഓപ്പറേഷൻ പ്രൊട്ടക്ടർ " എന്ന പേരിലുളള മിന്നൽ പരിശോധനയിൽ 26 റിപ്പോർട്ടുകളും സമർപ്പിച്ചുവെന്ന മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളിൽ അന്വേഷണം വിവിധ ഘട്ടങ്ങളിലായി നടക്കുന്നതിനാൽ വിശദാംശം വെളിപ്പെടുത്തുവാൻ സാധിക്കുകയില്ലെന്നും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vigilan submitted 128 reports related to SC-ST department
Next Story